മീത്തിൽ നിന്നും 15-കാരനെ കാണാതായി മൂന്നാഴ്ച; പൊതുജനസഹായം തേടി ഗാർഡ

കൗണ്ടി മീത്തില്‍ നിന്നും കാണാതായ 15-കാരനെ കണ്ടെത്താന്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Julianstown-ലെ Old Dublin Road-ല്‍ നിന്നും മെയ് 25 വ്യാഴാഴ്ചയാണ് Martin O’Donoghue-നെ കാണാതായത്.

5 അടി 9 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള തലമുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് മാര്‍ട്ടിന്റെ പ്രത്യേകതകള്‍.

കാണാതാകുമ്പോള്‍ ബ്ലാക്ക് നിറത്തിലുള്ള Nike ട്രാക്ക് സ്യൂട്ടും, ബ്ലാക്ക് നിറത്തിലുള്ള Nike ഷൂസുമാണ് മാര്‍ട്ടിന്‍ ധരിച്ചിരുന്നത്.

Martin O’Donoghu

കോര്‍ക്ക് കൗണ്ടിയിലെ Cork City, Middleton, Mahon, Little Island എന്നിവിടങ്ങള്‍ മാര്‍ട്ടിന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്.

മാര്‍ട്ടിനെ പറ്റി കുടുംബം ആശങ്കയിലാണ്. ഇദ്ദേഹത്തെ പറ്റി എന്തെങ്കലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Ashbourne Garda Station on 01 801 0600
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: