ഡബ്ലിനിൽ ഉക്രെയിൻ നടന് നേരെ ആക്രമണം

ഡബ്ലിനില്‍ ഉക്രെയിന്‍കാരനായ നടന് നേരെ ആക്രമണം. ശനിയാഴ്ചയാണ് Eden Quay-യിലുള്ള Abbey Theatre-ന് സമീപം വച്ച് നാടക നടനായ Oleksandr Hrekov-ന് നേരെ ആക്രമണമുണ്ടായത്. Brian Friel-ന്റെ Translations എന്ന നാടകത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഉക്രെയിന്‍ തലസ്ഥാനമായ കീവിലെ ഒരു നാടക കമ്പനിയാണ് Translations അവതരിപ്പിക്കുന്നത്.

നാടകത്തിന്റെ അവസാനപ്രദര്‍ശനം കഴിഞ്ഞ ശേഷമാണ് പ്രകോപനങ്ങളൊന്നുമില്ലാതെ Hrekov-ന് നേരെ ആക്രമണമുണ്ടായത്. സാരമായ പരിക്കുകളോടെ Mater Hospital-ല്‍ എത്തിച്ച അദ്ദേഹത്തിന് തുന്നിക്കെട്ടല്‍ വേണ്ടിവന്നു. നിലവില്‍ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.

Hrekov-ന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി Catherine Martin, ആക്രമണം ‘ ഭീരുത്വം’ ആണെന്നും കൂട്ടിച്ചേര്‍ത്തു. ഉക്രെയിന്‍ ജനതയ്ക്ക് ഐറിഷ് ജനത നല്‍കുന്ന ഐക്യദാര്‍ഢ്യത്തെ പറ്റിയുള്ള നാടകമായിരുന്നു Translation എന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: