കോർക്ക്, ഗോൾവേ, കെറി, മേയോ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; യെല്ലോ വാണിങ്

കോര്‍ക്ക്, ഗോള്‍വേ, കെറി, മേയോ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങുമായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (വ്യാഴാഴ്ച) ഈ പ്രദേശങ്ങളില്‍ കനത്ത മഴ കാരണം വെള്ളം കയറുമെന്നത് മുന്നില്‍ക്കണ്ടാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

മഴയ്‌ക്കൊപ്പം കനത്ത കാറ്റും വീശുമെന്നത് യാത്ര ദുഷ്‌കരമാക്കും. പര്‍വ്വതപ്രദേശങ്ങളെയാണ് മോശം കാലാവസ്ഥ കൂടുതല്‍ ബാധിക്കുക.

രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ചയും രാജ്യത്ത് പലയിടത്തും കനത്ത മഴയും, ഒറ്റപ്പെട്ട കൊടുങ്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. രാവിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് ഇത് കൂടുതലായും ബാധിക്കുക.

ശനിയാഴ്ച രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഞായറാഴ്ചയും ഉച്ചയോടെ കനത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. തിങ്കളാഴ്ച കനത്ത മഴയും, ഇടയ്ക്കിടെ വെയിലും പ്രതീക്ഷിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: