അയർലണ്ട് ചരിത്രത്തിൽ ആദ്യമായി സൗജന്യ വന്ധ്യതാ ചികിത്സ നൽകാൻ സർക്കാർ

അയര്‍ലണ്ടില്‍ IVF വഴി കൃത്രിമഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്പതികള്‍ക്ക് ഒരു തവണ IVF അഥവാ In vitro fertilization ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വരുംദിവസങ്ങളില്‍ മന്ത്രിസഭയെ അറിയിക്കും.

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വന്ധ്യതാ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഈ വര്‍ഷം 10 മില്യണ്‍ യൂറോയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

അര്‍ഹത ആര്‍ക്കൊക്കെ?

നേരത്തെ സ്വയം ചെലവില്‍ ഒരു തവണ മാത്രം IVF നടത്തിയ ദമ്പതികള്‍ക്ക് പദ്ധതി വഴി സഹായം ലഭിക്കും. പ്രൈവറ്റ് ക്ലിനിക്കുകള്‍ വഴി HSE മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

വന്ധ്യതയുള്ളതായി കണ്ടെത്തുക, പരമാവധി പ്രായം കണക്കാക്കുക, ബോഡി മാസ് ഇന്‍ഡ്ക്‌സ് (BMI) കണക്കാക്കുക, നിലവില്‍ എത്ര കുട്ടികളുണ്ടെന്ന് പരിശോധിക്കുക എന്നിവയ്ക്ക് ശേഷമാണ് സഹായത്തിന് അര്‍ഹരാണോ എന്ന് തീരുമാനിക്കുക.

IVF-ന് പുറമെ മൂന്ന് തവണ Intrauterine Insemination Treatment (IUI) ചികിത്സ നടത്താനുള്ള ചെലവും സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ വഹിച്ചേക്കും.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്ന തരത്തില്‍ അധികഫണ്ട് അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: