ഡബ്ലിൻ പ്രീമിയർ ലീഗിൽ AMC ജേതാക്കൾ

SANDYFORD STRIKERS ആതിഥ്യമരുളിയ ഒന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനു ആവേശകരമായ അന്ത്യം. ഡബ്ലിനിലേയും മറ്റു കൗണ്ടികളിലെയും ഉൾപ്പെടെ ശക്തരായ 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ AMC ജേതാക്കളായി.ഫൈനലിൽ ബഡീസ് കാവനെ പരാജയപ്പെടുത്തിയാണ് AMC ചാമ്പ്യന്മാരായത്.

അത്യന്തം ആവേശകരമായ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്. ടൂർണമെന്റിന്റെ താരങ്ങളായി ബഡീസ് കാവന്റെ ജിതിൻ യോഹന്നാൻ മികച്ച ബാറ്റർ ആയും, ഹോളിസ്‌ടൗൺ ബ്ലാസ്റ്റേഴ്സിന്റെ രാജ്‌കുമാർ മികച്ച ബൗളർ ആയും AMC-യുടെ വിന്നി, ഫൈനലിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Shankhil-ഷാങ്ഹാന ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറിയത്. ഒന്നാം സ്ഥാനക്കാർക്ക് 501 യൂറോയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 301 യൂറോയും ട്രോഫിയും ആയിരുന്നു സമ്മാനത്തുക.

അയർലണ്ടിലെ പ്രശസ്തരായ എഡ്യൂക്കേഷൻ കൺസൾട്ടൻസിയായ JUST RIGHT OVERSEAS STUDY LIMUTED-ഉം INGREDIENTS ASIAN STORE-മായിരുന്നു മുഖ്യ സ്‌പോൺസർമാർ.

Share this news

Leave a Reply

%d bloggers like this: