ഡബ്ലിനിൽ cost-rental scheme പ്രകാരം വീട് ലഭിക്കാനുള്ള പരമാവധി കുടുംബവരുമാനം ഉയർത്തി; വിശദശാംശങ്ങളറിയാം

ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ cost-rental scheme പ്രകാരം സഹായം ലഭിക്കാനുള്ള പരമാവധി കുടുംബവരുമാനം 66,000 യൂറോ ആക്കി ഉയര്‍ത്തി. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായത്തില്‍ താമസത്തിന് വാടക വീട് ലഭിക്കാനുള്ള പരമാവധി വരുമാനം 59,000 ആണ്. പുതുക്കിയ വരുമാനപരിധി ഇന്ന് മുതല്‍ നിലവില്‍ വരും.

വാടക നല്‍കാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്നതായി മനസിലാക്കിയതിനാലാണ്, വരുമാനപരിധി വര്‍ദ്ധിപ്പിച്ചതെന്ന് ഭവനമന്ത്രി Darragh O’Brien പറഞ്ഞു. കഴിഞ്ഞ മാസം 750 മില്യണ്‍ യൂറോ വകയിരുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച Secure Tenancies and Affordable Rent (Star) പദ്ധതിയുടെ ഭാഗമായാണ് വരുമാനപരിധി ഉയര്‍ത്തിയിരിക്കുന്നത്.

അര്‍ഹരായവര്‍ക്ക് നിലവിലെ വിപണി വാടകനിരക്കില്‍ നിന്നും 25% കുറവില്‍ വാടകവീടുകള്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് cost-rental. 40 വര്‍ഷം വരെ ഈ പദ്ധതി പ്രകാരം വാടകയ്ക്ക് താമസിക്കാവുന്നതാണ്. നിലവില്‍ സ്വന്തമായി വീടുള്ളവര്‍ക്കും, മറ്റ് സോഷ്യല്‍ ഹൗസിങ് സഹായം ലഭിക്കുന്നവര്‍ക്കും പദ്ധതിക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.

Share this news

Leave a Reply

%d bloggers like this: