ഗോൾവെയിൽ തിരുവോണം ഓഗസ്ററ് 26-ന്

ഗോൾവേ മലയാളികളുടെ ഒത്തൊരുമയുടെയും  പരസ്പര സഹകരണത്തിന്റെയും, സൗഹൃദത്തിന്റെയും പ്രതീകമായ ഓണാഘോഷം ഈ വര്ഷം ഓഗസ്റ്റ്  26 ശനിയാഴ്ച രാവിലെ 10  മണി മുതൽ ഗോൾവേ സോൾട്ട് ഹില്ലിലുള്ള ലിഷർലാൻഡ് ഓഡിറ്റോറിയത്തിൽ   വച്ച് അതി ഗംഭീരമായി ആഘോഷിക്കപെടും.

ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി(GICC) നേതൃത്വം കൊടുക്കുന്ന തിരുവോണം’23 രാവിലെ 10 മുതൽ കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ മത്സരങ്ങളോടു കൂടി ആരംഭിക്കും. തുടർന്ന്, കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള  ആവേശകരമായ  വടംവലി മത്സരങ്ങളും നടത്തപ്പെടും. മത്സരങ്ങൾക്ക് ശേഷം റോയൽ കാറ്ററിങ്ങ് -ഡബ്ലിൻ ഒരുക്കുന്ന വിഭവ സമൃദ്ധമായ  ഓണസദ്യയും ആസ്വദിക്കാം.  ഒന്നിച്ചൊരു സദ്യക്ക് ശേഷം ആസ്വദിക്കാൻ അണിയറയിൽ ഒരുങ്ങുന്നത് മനം മയക്കുന്ന നിരവധി കലാവിഭവങ്ങളാണ്. വൈവിധ്യമാർന്ന നിരവധി കലാപരിപാടികൾക്കായി നിരവധി കലാകാരന്മാരും, കൊറിയോഗ്രാഫേഴ്‌സും തയ്യാറെടുക്കുന്നു.ഗോൾവെയിലെ തൻ്റെ പ്രജകളെ സന്ദർശിക്കാൻ  മാവേലി തമ്പുരാനും എത്തിച്ചേരുന്നതാണ്.

നമുക്കുവേണ്ടി ആടി പാടി തകർക്കുവാൻ  “റിഥം മ്യൂസിക്” നീന യിലെ ഗായകരും ഒത്തു ചേരുന്നു.  ആഘോഷ ദിനത്തിന് കൊഴുപ്പേകാൻ  ശബ്‌ദവും വെളിച്ചവും  നൽകുന്നത്  അയർലണ്ടിലെ പ്രശസ്തരായ “മാസ്  ഇവെന്റ്സ്” ആണ്. മലയാളികളുടെ ഏറ്റവും വലിയ ഒത്തു ചേരലിന്റെയും ആഘോഷത്തിന്റെയും ഈ സുവർണ  ദിനത്തിലേക്ക് എല്ലാവരെയും  സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു. ടിക്കെറ്റുകൾ ഓൺലൈൻ വഴിയും മലയാളി സ്റ്റോറുകൾ വഴിയും ലഭ്യമാണ്.

ഓൺലൈൻ/ഓഫ് ലൈൻ വഴി എടുത്തിട്ടുള്ള ടിക്കറ്റുകളുടെ കോപ്പി മൊബൈൽ ഫോണിലോ അല്ലാതെയോ പ്രവേശന സമയത്തു കാണിക്കേണ്ടതാണ്.  ടിക്കറ്റ് എടുക്കേണ്ട ലിങ്ക് താഴെ നൽകുന്നു. ടിക്കറ്റ് ഓൺലൈൻ അല്ലാതെ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

To book your tickets online, 

please use this link:

https://pretix.eu/gicc/gicconam23/

For physical tickets and enquiries, please contact:  

0872872822/ 0872747610/ 0876450033/

0877765728

Email: indiansingalway@gmail.com

Share this news

Leave a Reply

%d bloggers like this: