ഡബ്ലിനിൽ കൗമാരക്കാരെ കൊള്ളയടിച്ചു; യുവാവിനെ വലയിലാക്കി ഗാർഡ

ഡബ്ലിനിലെ Temple Bar-ല്‍ കൗമാരക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ മൂന്നുപേര്‍ ചേര്‍ന്ന സംഘം കൊള്ളയടിച്ചത്.

Pearse Street ഗാര്‍ഡ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഫയല്‍ തയ്യാറാക്കി പബ്ലിക്ക് പ്രോസിക്ക്യൂഷന്‍ ഡയറക്ട്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധപരിശോധനകള്‍ നടത്തിവരികയാണ്.

അക്രമം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും തെളിവുകള്‍ കൈവശം ഉള്ളവരോ 01 666 9000 എന്ന നമ്പറില്‍ Pearse Street ഗാര്‍ഡ സ്റ്റേഷനിലേക്കോ അല്ലെങ്കില്‍ 1800 666 111 എന്ന നമ്പറിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലേക്കോ വിവരങ്ങള്‍ കൈമാറണമെന്ന്‍ അന്വേഷണ സംഘം അഭ്യര്‍ഥിച്ചു.

ഡബ്ലിനിൽ ഈയിടെയായി അക്രമസംഭവങ്ങളും മോഷണവും പതിവാകുന്നതിനിടെ ഏറെപ്പേർ ഗാർഡയുടെ പിടിയിലാകുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: