കൗണ്ടി ടിപ്പററിയില്‍ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം മൂന്ന് മരണം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് Cashel-ലെ Windmill Road-ല്‍ കാര്‍ മതിലിലിടിച്ച് അപകടമുണ്ടായത്. മൂന്ന് വയസുകാരനായ ആണ്‍കുട്ടിയും, 40-ലേറെ പ്രായമുള്ള രണ്ട് പേരുമാണ് മരിച്ചത്. ഇവര്‍ കുട്ടിയുടെ മുത്തശ്ശനും, മുത്തശ്ശിയുമാണെന്നാണ് കരുതുന്നത്. അപകടത്തില്‍ വേറെ രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. എല്ലാവരും ഒരേ കുടുംബാഗങ്ങളാണെന്നാണ് കരുതുന്നത്.
ടിപ്പററിയലെ ക്ലോണ്‍മലില്‍ ലീവിങ് സെര്‍ട്ട് വിജയാഘഷത്തിന് പോയ മൂന്ന് വിദ്യാര്‍ത്ഥികളും, ഇവരില്‍ ഒരാളുടെ സഹോദരനും വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് വീണ്ടും നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം.
സംഭവത്തില്‍ ടിപ്പററിയിലെ Sinn Fein TD-യായ Martin Browne-യും, വികാരിയായ Fr. Micheal Toomy-യും അനുശോചനം രേഖപ്പെടുത്തി.
Garda Forensic Collision Investigators (FCI) രാവിലെ അപകടസ്ഥലം പരിശോധിക്കുന്നുണ്ട്.
അപകടത്തിന്റെ സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജ് ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഡ അറിയിച്ചു.