നിക്ഷേപകർക്ക് സന്തോഷവാർത്ത; Bank of Ireland സേവിങ്സ് അക്കൗണ്ട് പലിശനിരക്ക് വർദ്ധിപ്പിച്ചു

നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്ത. സേവിങ്‌സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളുള്ളവര്‍ക്ക് നല്‍കുന്ന പലിശനിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി Bank of Ireland. സെപ്റ്റംബര്‍ 8 മുതല്‍ നിക്ഷേപകര്‍ക്ക് അധികപലിശ നല്‍കിത്തുടങ്ങുമെന്ന് ബാങ്ക് വ്യക്തമാക്കി.

സൂപ്പര്‍ സേവര്‍ അക്കൗണ്ടുള്ളവര്‍ക്ക് 2-ല്‍ നിന്നും 3% ആയി പലിശ വര്‍ദ്ധിപ്പിക്കും. ആദ്യത്തെ 12 മാസമായിരിക്കും ഈ അധികപലിശ ലഭിക്കുക. ശേഷം 30,000 യൂറോ വരെ ബാലന്‍സ് ഉള്ളവര്‍ക്ക് 2% പലിശ ലഭിക്കും. നേരത്തെ ഇത് 1% ആയിരുന്നു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ക്ക് ലഭിക്കുന്ന അധികലാഭത്തിന്റെ ഗുണം നിക്ഷേപകര്‍ക്കും ലഭിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് Bank of Ireland നിക്ഷേപക പലിശനിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: