ഈ പച്ചക്കറികൾ വേവിക്കാതെ കഴിക്കല്ലേ… ശരീരത്തിന് ദോഷം ചെയ്യും

ആരോഗ്യകരമായ ഭക്ഷണശീലത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചക്കറികള്‍. വേവിച്ചും വേവിക്കാതെയും പച്ചക്കറികള്‍ ദിവസേന നമ്മളില്‍ ഭൂരിഭാഗം പേരും കഴിക്കാറുമുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നവരും പ്രമേഹരോഗികളും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരും എല്ലാം ഇന്ന് സലാഡ് തങ്ങളുടെ ഭക്ഷണത്തിലെ ഒരു മുഖ്യ ഘടകമായി കരുതുന്നവരാണ്. എന്നാല്‍ ഇങ്ങനെ വേവിക്കതെ കഴിക്കുന്ന പച്ചക്കറികളും അനാരോഗ്യത്തിന് കാരണമാകുമെന്ന് നിങ്ങള്‍ എത്രപേര്‍ക്ക് അറിയാം? ഇത്തരത്തില്‍ പച്ചക്ക് കഴിക്കുന്നത് നല്ലതല്ലാത്ത പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

·         കാബേജ്

പോഷക ഗുണമുള്ള പച്ചക്കറിയാണ് കാബേജ്, സലാഡിലും മറ്റും വേവിക്കാതെ തന്നെയാണ് നമ്മള്‍ ഇത് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ വേവിക്കാതെ ഉള്ള കബേജില്‍ നാടവിരയുടെ(tapeworm) സാന്നിധ്യം ഉണ്ടാകുകയും ഇത് നമുക്ക് ദഹനപ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടാക്കുന്നു. അതുകൊണ്ട് കാബേജ് നന്നായി വേവിച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

·         കാപ്സിക്കം

വിവിധ നിറങ്ങലില്‍ കാണപ്പെടുന്ന കാപ്സിക്കം വിഭവങ്ങള്‍ക്ക് മിഴിയഴ്ക് കൂട്ടും. സാലഡിലും ഇങ്ങനെ പല വര്‍ണ്ണത്തിലുള്ള കാപ്സിക്കം നമ്മള്‍ ചേര്‍ക്കാറുണ്ട്, എന്നാല്‍ ഇവ പച്ചക്ക് കഴിക്കുന്നത് അത്ര നല്ലതല്ല. ആദ്യം കാപ്സിക്കത്തിന്‍റെ രണ്ടറ്റങ്ങളും മുറിച്ച് മാറ്റിയ ശേഷം അതിന്റെ വിത്തുകള്‍ കൂടി കളഞ്ഞ് നല്ല ചൂടുവെള്ളത്തില്‍ നന്നായി കഴുകുകയോ അല്ലെങ്കില്‍ വേവിക്കുകയോ ചെയ്യുക. കാരണം ഇതിന്‍റെ വിത്തില്‍ നാടവിരയുടെ മുട്ടകള്‍ കാണും. ഇത് ആരോഗ്യത്തിന് നന്നേ ദോഷം ചെയ്യും.

·         ചേമ്പില

ഇന്നത്തെ ആളുകള്‍ അധികം ഉപയോഗിക്കാത്ത എന്നാല്‍ നല്ല ആരോഗ്യം പ്രധാനം ചെയ്യുന്ന ഒന്നാണ് ചേമ്പില, എന്നാല്‍ ഇത് പച്ചക്ക് കഴിക്കുന്നത് എന്നാല്‍ ഇത് പച്ചക്ക് കഴിക്കുന്നത് വൃക്കയില്‍ കല്ലുണ്ടാകുന്നതിനും വയ്ക്കും തൊണ്ടക്കും അസ്വസ്ഥതയും വേദനയും ഉണ്ടാകുന്നതിനും കാരണമാകുന്നു. ഒക്സലേറ്റ് അഥവാ ഒക്സാലിക്ക്ആസിഡിന്റെ അളവ് കൂടുതല്‍ ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ചൂടാകുംതോറും ഇവയുടെ അളവ് കുറയുകയും നിര്‍വീര്യമാകുകയും ചെയ്യുന്നു.

·         വഴുതനങ്ങ

  വഴുതനങ്ങയുടെ കുരുവില്‍ നാടവിരയുടെ മുട്ടകള്‍ ധാരാളം കാണപ്പെടാറുണ്ട്. അതിനാല്‍ ഇവയുടെ കുരു കളഞ്ഞ് വൃത്തിയാക്കിയ ശേഷം വേവിച്ച് മാത്രമേ കഴിക്കാന്‍ പാടുള്ളൂ 

Share this news

Leave a Reply

%d bloggers like this: