റെക്കോർഡ് പെരുമഴയുമായി ജയിലർ; സംവിധായകന് വമ്പൻ തുകയും പോർഷെ കാറും സമ്മാനിച്ച് നിർമ്മാതാവ്

ഇന്ത്യ ഒട്ടാകെ വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ് രജനികാന്ത് നായകനായി എത്തിയ പുതിയ തമിഴ് ചിത്രം ജയ്‌ലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം നിര്‍വഹിച്ച സിനിമ സണ്‍ പിക്ക്ച്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിച്ചിരിക്കുന്നത്. ജയ്‌ലര്‍ നേടിയ ഈ മിന്നും വിജയത്തിന് പിന്നാലെ നിര്‍മാതാക്കളായ സണ്‍ പിക്ച്ചേഴ്സ് രജനികാന്തിന് വലിയൊരു തുകയും, ബി.എം.ഡബ്ല്യു കാറും സമ്മാനമായി നല്‍കിയിരുന്നു. ഇതിനു പിന്നാലെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും വലിയൊരു തുകയും ആഡംബര കാറായ പോര്‍ഷെയും സമ്മാനമായി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സണ്‍ പിക്ച്ചേഴ്സ് തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചത്. എന്നാല്‍ ഇരുവര്‍ക്കും കൈമാറിയ തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മണിരത്നത്തിന്റെ പൊന്നിയില്‍ സെല്‍വന്‍-1 കളക്ഷന്‍ ജയ്‌ലര്‍ ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം എന്ന പദവിയും ജയ്‌ലര്‍ സ്വന്തമാക്കിയിരിക്കുകയാണ്. തമിഴ് നാട്ടിൽ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായ രജനിയുടെ തന്നെ എന്തിരന്‍ 2.0-യെ ജയ്‌ലര്‍ പിന്‍തള്ളുമോ എന്നാണ് ഇപ്പോള്‍ സിനിമാ ലോകം ഉറ്റുനോക്കുന്നത്.

ഒന്നാം സ്ഥാനത്ത് എന്തിരന്‍ 2.0(665.8Cr) മൂന്നാം സ്ഥാനത്ത് പൊന്നിയില്‍ സെല്‍വന്‍-1(492Cr) നാലാം സ്ഥാനത്ത് വിക്രം(432Cr) എന്നിങ്ങനെയാണ് ആഗോള ബോക്സ് ഓഫിസിൽ കളക്ഷന്‍ നേടിയിരിക്കുന്നത്.

തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടിയ ജയിലർ, അതിവേഗത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 150 കോടി കളക്ഷന്‍ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023-ലെ ഏറ്റവും ഉയര്‍ന്ന തമിഴ് ഗ്രോസര്‍ എന്നിങ്ങനെയുള്ള റെക്കോർഡുകളും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ബോക്സ് ഓഫിസ് കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം എന്ന നിലയിലാണ് ഇപ്പോള്‍ ജയ്‌ലര്‍ ഉള്ളത്. കമലഹാസന്‍ പ്രധാന വേഷത്തിലെത്തിയ വിക്രമാണ് ഒന്നാം സ്ഥാനത്തുള്ളത്.

Share this news

Leave a Reply

%d bloggers like this: