കരളിന്റെ കരളേ… നിസ്സാരമാക്കല്ലേ, ഈ ലക്ഷണങ്ങൾ കരൾ രോഗത്തിന്റേതാകാം

മനുഷ്യ ശരീരത്തില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന അവയവമാണ് കരള്‍. ശരീരത്തിലെ വിഷ പദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുക, പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് കരള്‍ നമ്മുടെ ശരീരത്തില്‍ ചെയ്യുന്നത്. ഈ അടുത്ത കാലത്തായി വലിയൊരു വിഭാഗം ആളുകളും പ്രയഭേദമന്യേ വിവിധ കരള്‍ രോഗങ്ങള്‍ നേരിടുന്നതായി കണ്ടുവരുന്നുണ്ട്. മദ്യപാനത്തിന് പുറമെ ഭക്ഷണശീലമടക്കം കരള്‍ രോഗത്തിന്റെ കാരണങ്ങള്‍ പലതാകാം. അതുപോലെ ശരീരത്തില്‍ കാണുന്ന പല ബുദ്ധിമുട്ടുകളും കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളുമാകാം. കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ നമ്മുടെ പാദങ്ങളിലും കാണാനാകും. അവ എന്തെല്ലാമാണെന്ന് അറിയാം.

•             നീര്‍വീക്കം

പാദങ്ങളിലും, കണങ്കാലുകളിലും നീര്‍വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍ അത് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിറോസിസ്, ഫാറ്റി ലിവര്‍ ഡിസീസ് തുടങ്ങി കരള്‍ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമായേക്കാമെന്ന് ആരോഗ്യ  വിദഗ്ദ്ധര്‍ പറയുന്നു.

നിങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ഉണ്ടെങ്കില്‍ കരള്‍ കാന്‍സറിനുള്ള സാധ്യതയും കൂടും. കാരണം ഈ അസുഖങ്ങള്‍ ലിവര്‍ സിറോസിസിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അത് പിന്നീട് കാന്‍സര്‍ ആയി മാറാനുള്ള സാധ്യതയെയും വര്‍ധിപ്പിക്കുന്നു. അതിനാല്‍ കാലുകളില്‍ നീര്‍വീക്കം കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്.

•             പദങ്ങളില്‍ ചൊറിച്ചില്‍

ഹെപ്പറ്റൈറ്റിസ് കൂടുതലായ ചിലരില്‍ കൈകളിലും കാലുകളിലും ചൊറിച്ചില്‍ നേരിടുന്നതായി കണ്ട് വരുന്നുണ്ട്. ചര്‍മ്മത്തില്‍ ചൊറിച്ചില്‍ തുടങ്ങുന്നതാണ് ലക്ഷണം. പിന്നീട് ചര്‍മ്മം വരണ്ടാതാകുന്നു. ഇങ്ങനെ ഉള്ളവര്‍ കൈകാലുകളില്‍ മോസ്ച്ചറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇത് നമ്മെ സഹായിക്കുന്നു. ഒപ്പം കരൾ പരിശോധിപ്പിക്കുകയും വേണം.

•             പാദങ്ങളില്‍ വേദന

കരള്‍ രോഗം മൂലം, കാല്‍പ്പാദത്തില്‍ വേദനയുടെ പ്രശ്നം നേരിടേണ്ടിവരും. കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍, എഡിമയില്‍ ദ്രാവകം ശരീരത്തില്‍ അടിയാന്‍ തുടങ്ങുന്നു. കാലുകളിലെ പെരിഫറല്‍ ന്യൂറോപ്പതി (കാലുകളുടെ മരവിപ്പ്, ബലഹീനത, നാഡിക്ക് കേടുപാടുകള്‍ കാരണം വേദന) വിട്ടുമാറാത്ത കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കരളിന് പ്രശ്‌നമുള്ളവരില്‍ പലര്‍ക്കും കാലിന്റെ അടിഭാഗത്ത് വേദനയും വീക്കവും ഉണ്ടായേക്കാം.

•             പാദങ്ങളുടെ മരവിപ്പ്

ഹെപ്പറ്റൈറ്റിസ് സി അണുബാധയോ ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് മൂലമോ കരള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കാലുകളില്‍ മരവിപ്പോ, ഇക്കിളിയോ അനുഭവപ്പെടാം. പ്രമേഹ രോഗികളിലും ഈ ലക്ഷണങ്ങള്‍ കണ്ട് വരാറുണ്ട്. കരള്‍ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത് വളരെ സാധാരണമാണ്. തലച്ചോറിനും സുഷുമ്‌നാ നാഡിക്കും പുറത്തുള്ള ഞരമ്പുകളെ തകരാറിലാക്കുന്ന പെരിഫറല്‍ ന്യൂറോപ്പതിയാണ് ഈ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്.

•             കരള്‍ രോഗത്തിന്‍റെ മറ്റ് കാരണങ്ങള്‍

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍

ഭക്ഷണത്തില്‍ വളരെയധികം പഞ്ചസാര കഴിക്കുന്നത്

സംസ്‌കരിച്ച ഭക്ഷണം അമിതമായ അളവില്‍ കഴിക്കുന്നത്

പച്ചക്കറികള്‍ കഴിക്കാത്തത്

അമിതമായ മദ്യപാനം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാത്തത്

•             എന്താണ് ആല്‍ക്കഹോളിക്ക്, നോണ്‍-ആല്‍ക്കഹോളിക്ക് ലിവര്‍ ഡിസീസ്

അമിതമായ അളവില്‍ മദ്യം കഴിക്കുമ്പോഴാണ് ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് ഉണ്ടാകുന്നത്. ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുമ്പോള്‍ നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് അഭിമുഖീകരിക്കേണ്ടി വരും. ഇതുമൂലം കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു.

•             ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങള്‍

സിറോസിസിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണെന്ന് എന്‍എച്ച്എസ് പറയുന്നു. ക്ഷീണം, ബലഹീനത, അസുഖം, വിശപ്പ് കുറവ്, ശരീരഭാരം കുറയുക, കൈപ്പത്തികളില്‍ ചുവന്ന പാടുകള്‍, രക്തകോശങ്ങളുടെ ചെറിയ വലകള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് സാധാരണ കണ്ടു വരാറുള്ള ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങള്‍. അതിനാൽ കൃത്യമായ ഇടവേളകളിൽ ലിവർ സിറോസിസ് രോഗമുണ്ടോ എന്ന് പരിശോധിപ്പിക്കുന്നത് നല്ലാതായിരിക്കും.

Share this news

Leave a Reply

%d bloggers like this: