ഉപദേശം കൊണ്ടും കാര്യമില്ല; അയർലണ്ടിലെ National Slow Down Day-ൽ പിടിയിലായത് 850 ഡ്രൈവർമാർ

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ വലിയ രീതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗാര്‍ഡ തിങ്കളാഴ്ച നടത്തിയ 24 മണിക്കൂര്‍ National Slow Down Day-ല്‍ അമിതവേഗതയ്ക്ക് പിടിയിലായത് 865 ഡ്രൈവര്‍മാര്‍. അമിതവേഗമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് ബോധവല്‍ക്കരിക്കാനായി നടത്തിയ ദിനാചരണത്തിലാണ് ഇത്രയും ഡ്രൈവര്‍മാര്‍ പിടിയിലാകുന്നത്. പിടിക്കപ്പെട്ട എല്ലാവരും പിഴയായി 160 യൂറോ വീതം അടയ്ക്കണം. ഒപ്പം ഇവരുടെ ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ചേര്‍ക്കുകയും ചെയ്യും. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഈ വര്‍ഷമുണ്ടായ റോഡപകടമരണങ്ങള്‍ 127 ആണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം … Read more

അമിതവേഗക്കാർ കുടുങ്ങും; അയർലണ്ടിലെ റോഡുകളിൽ വേഗ പരിശോധനാ ക്യാമറകൾ 20% വർദ്ധിപ്പിക്കും

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ റോഡുകളിലെ വേഗ പരിശോധനാ ക്യാമറകളുടെ എണ്ണം 20% വര്‍ദ്ധിപ്പിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. വാഹനങ്ങളുടെ വേഗത പരിശോധിക്കുന്ന GoSafe വാനുകള്‍ക്കായി 1.2 മില്യണ്‍ യൂറോ അധികമായി വകയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഗാര്‍ഡ നടത്തിയ 24 മണിക്കൂര്‍ National Slow Down Day-യിലെ ആദ്യ അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ 125 ഡ്രൈവര്‍മാരെ അമിതവേഗതയ്ക്ക് പിടികൂടിയിരുന്നു. ഇതിലൊരാളാകട്ടെ 155 കി.മീ വേഗതയിലാണ് Westmeath-ലെ M6-ല്‍ കാര്‍ പറത്തിയത്. ഞായറാഴ്ച വരെയുള്ള … Read more

പറഞ്ഞാൽ മനസിലാകില്ല; അയർലണ്ടിലെ National Slow Down Day-യിൽ തോന്നിവാസം കാട്ടി ഡ്രൈവർ

അയര്‍ലണ്ടില്‍ National Slow Down Day-യില്‍ തോന്നിവാസം കാട്ടി ഡ്രൈവര്‍. രാജ്യത്ത് റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷിതമായ വേഗതയില്‍ വാഹനമോടിക്കുക എന്ന സന്ദേശത്തോടെ ഗാര്‍ഡ തിങ്കളാഴ്ച National Slow Down Day ആചരിച്ചത്. എന്നാല്‍ ഈ ഉപദേശങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് Westmeath-ലെ M6-ല്‍ ഒരാള്‍ 120 കി.മീ വേഗപരിധിയുള്ള റോഡില്‍ 155 കി.മീ വേഗത്തില്‍ കാറോടിച്ചത്. രാജ്യത്ത് ഇതുവരെ റോഡപകടങ്ങളില്‍ 127 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 25 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമായി. അമിതവേഗമാണ് … Read more

ഇനിയെങ്കിലും വേഗത കുറയ്‌ക്കൂ… Operation ‘Slow Down’-മായി ഗാർഡ

അയര്‍ലണ്ടിലെ റോഡപകടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ Operation ‘Slow Down’-മായി ഗാര്‍ഡ. ഇന്ന് (തിങ്കളാഴ്ച) രാവിലെ 7 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് റോഡുകളില്‍ അമിതവേഗം അടക്കമുള്ള നിയമലംഘനങ്ങള്‍ ഗാര്‍ഡ കര്‍ശനമായി നിരീക്ഷിക്കുക. Road Safety Authority-യുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍. ഈ വര്‍ഷം ഇതുവരെ 127 പേര്‍ക്കാണ് രാജ്യത്ത് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്ന് പറഞ്ഞ ഗാര്‍ഡ, മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 23 പേര്‍ അധികമായി മരിച്ചുവെന്നും വ്യക്തമാക്കി. മരിച്ചവരില്‍ മൂന്നില്‍ ഒന്നും 25 … Read more

ഐറിഷ് റോഡുകളിൽ അപകടങ്ങൾ നിലയ്ക്കുന്നില്ല; വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നീക്കം

അയര്‍ലണ്ടില്‍ ഈയിടെയായി റോഡപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യമെമ്പാടുമുള്ള റോഡുകളിലെ പരമാവധി വേഗത പരിമിതപ്പെടുത്താന്‍ നീക്കം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം വൈകാതെ തന്നെ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് RTE Radio One-ല്‍ സംസാരിക്കവെ ഗതാഗതമന്ത്രി Eamon Ryan വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍, മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ എന്നിവരും കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍, റോഡുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടങ്ങള്‍ കുറയ്ക്കാന്‍, റൂറല്‍ റോഡുകളില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന ഗാര്‍ഡ റോഡ്‌സ് പൊലീസിങ് അസിസ്റ്റന്റ് കമ്മിഷണര്‍ Paula … Read more