അയർലണ്ടിൽ വയോധികനെ വീട്ടിൽക്കയറി ആക്രമിച്ച് പണം കവർന്നു; സംഭവം Athlone-ൽ

Co Westmeath-ലെ Athlone-ല്‍ വയോധികനെ വീട്ടില്‍ കയറി ആക്രമിച്ച സംഘം പണം മോഷ്ടിച്ചു. സെപ്റ്റംബര്‍ 2 ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധനെ Midland Regional Hospital Tullamore-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ജീവന് അപായമുള്ളവയല്ല.

അതേസമയം സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഇവരെ പറ്റി എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. Athlone-ലെ Ballykeeran/Glasson Road (N55) പ്രദേശത്ത് സെപ്റ്റംബര്‍ 2 രാത്രി 1-നും പുലര്‍ച്ചെ 5 മണിക്കുനിടയില്‍ സഞ്ചരിക്കവെ സംഭവം കണ്ടവരോ, സിസിടിവി, ഡാഷ് ക്യാമറ എന്നിവയില്‍ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പതിഞ്ഞവരോ തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനില്‍ അല്ലെങ്കില്‍ താഴെയുള്ള നമ്പറുകളില്‍ ഗാര്‍ഡയെ ബന്ധപ്പെടുക. വിവരങ്ങള്‍ നല്‍കുന്നയാളിന്റെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും:
Athlone Garda Station – 090 649 2600
Garda Confidential Line – 1800 666 111

Share this news

Leave a Reply

%d bloggers like this: