അമിതവേഗക്കാർ കുടുങ്ങും; അയർലണ്ടിലെ റോഡുകളിൽ വേഗ പരിശോധനാ ക്യാമറകൾ 20% വർദ്ധിപ്പിക്കും

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ റോഡുകളിലെ വേഗ പരിശോധനാ ക്യാമറകളുടെ എണ്ണം 20% വര്‍ദ്ധിപ്പിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. വാഹനങ്ങളുടെ വേഗത പരിശോധിക്കുന്ന GoSafe വാനുകള്‍ക്കായി 1.2 മില്യണ്‍ യൂറോ അധികമായി വകയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച ഗാര്‍ഡ നടത്തിയ 24 മണിക്കൂര്‍ National Slow Down Day-യിലെ ആദ്യ അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ 125 ഡ്രൈവര്‍മാരെ അമിതവേഗതയ്ക്ക് പിടികൂടിയിരുന്നു. ഇതിലൊരാളാകട്ടെ 155 കി.മീ വേഗതയിലാണ് Westmeath-ലെ M6-ല്‍ കാര്‍ പറത്തിയത്.

ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് ഐറിഷ് റോഡുകളില്‍ ഈ വര്‍ഷം 127 ജീവനുകളാണ് പൊലിഞ്ഞത്. ഓഗസ്റ്റില്‍ മാത്രം 25 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു. ആകെ മരണങ്ങളില്‍ മൂന്നില്‍ ഒന്ന് പേരും 25-ന് താഴെ പ്രായമുള്ളവരാണ്.

ഇതെത്തുടര്‍ന്ന് രാജ്യത്തെ റോഡുകളിലെ വേഗപരിധി കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ചുവരിയാണ്. ചില റോഡ് നിയമലംഘനങ്ങള്‍ക്ക് പെനാല്‍റ്റി പോയിന്റുകള്‍ നല്‍കുന്നതിനും ആലോചനയുണ്ട്. മിക്ക അപകങ്ങള്‍ക്കും കാരണം അമിതവേഗമാണെന്നാണ് ഗാര്‍ഡയുടെ വിലയിരുത്തല്‍.

Share this news

Leave a Reply

%d bloggers like this: