2024 ബജറ്റ്: അയർലണ്ടിലെ പൊതുഗതാതഗത ടിക്കറ്റ് നിരക്കുകൾ കുറച്ചേക്കും, പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ

ഒക്ടോബറില്‍ അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ ബസ്, ട്രെയിന്‍ എന്നീ പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചേക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഒപ്പം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കാനും ബജറ്റ് ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും, മുന്‍ ബജറ്റുകളില്‍ ചെയ്തതു പോലെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവനങ്ങള്‍ക്ക് നിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ മാര്‍ട്ടിന്‍, പൊതുഗതാഗതസംവിധാനങ്ങളിലെ നിരക്ക് കുറയ്ക്കുന്നത് കൂടുതല്‍ പേരെ അതുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം, അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പൊതുഗതാത ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ടുള്ള ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കുകയാണ്- മാര്‍ട്ടിന്‍ പറഞ്ഞു.

അതേസമയം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ പുസ്തകങ്ങള്‍ നല്‍കുന്ന പദ്ധതി സെക്കന്‍ഡറി തലത്തിലേയ്ക്ക് വ്യാപിപ്പിക്കില്ലെന്നും, സര്‍ക്കാരിന് ചെയ്യാവുന്ന കാര്യങ്ങള്‍ക്കും പരിമിതികളുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: