ഡബ്ലിനില്‍ തിങ്കളാഴ്ച രാവിലെ സൈക്കിളുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. Glasnevin-ലെ Botanic Road-ലാണ് രാവിലെ 10 മണിയോടെ സൈക്കിളില്‍ എത്തിയ പുരുഷനും, സൈക്കിള്‍ യാത്രികയായ മറ്റൊരു സ്ത്രീയും തമ്മില്‍ കൂട്ടിയിടിച്ചത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീയെ Mater Hospital-ല്‍ പ്രവേശിപ്പിച്ചു. പുരുഷന്റെ പരിക്കുകള്‍ സാരമുള്ളതല്ല.
രാജ്യത്ത് റോഡപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കാനും, വേഗതാ നിയന്ത്രണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്.