മോഷ്ടിച്ച കാറുമായി പോകവേ ഗാർഡയെ ആക്രമിച്ചു; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ മോഷ്ടിച്ച കാറുമായി രക്ഷപ്പെടുകയായിരുന്നവരെ തടഞ്ഞ ഗാര്‍ഡ ഉദ്യോഗസ്ഥന് പരിക്ക്. വ്യാഴാഴ്ച ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് രാത്രി 8.45-ഓടെയാണ് സംഭവം. 20-ലേറെ പ്രായമുള്ള ഉദ്യോഗസ്ഥന്റെ പരിക്ക് സാരമുളളതല്ലെന്നും, വൈദ്യസഹായം നല്‍കിയെന്നും ഗാര്‍ഡ അറിയിച്ചു.

Dublin 8-ലെ Basil Street പ്രദേശത്ത് പട്രോളിങ് നടത്തവേയാണ് മോഷ്ടിച്ച കാറുമായി പോകുകയായിരുന്ന രണ്ട് പേരെ ഗാര്‍ഡ പരിശോധനയ്ക്കായി കൈകാണിച്ചത്. കാര്‍ നിര്‍ത്തിയെങ്കിലും ഡ്രൈവര്‍ ഗാര്‍ഡ ഉദ്യോഗസ്ഥരിലൊരാളെ ആക്രമിച്ച ശേഷം കാറുമായി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെടുത്തു. ഈ മാസമാദ്യം ഈ കാര്‍ മോഷണം പോയതായി കേസ് ഫയല്‍ ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: