DMA – TALENT HUNT 2023 ഒക്ടോബർ 21-ന് അയർലണ്ടിലെ ദ്രോഗഡയിൽ

ദ്രോഗഡ: അയർലണ്ട് ദ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA), TILEX എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൽക്കായി ‘ടാലന്റ് ഹണ്ട്‌ 2023’ നടത്തുന്നു. ഒക്ടോബർ 21 ശനിയാഴ്ച സെന്റ്. ഫെച്ചിൻസ് ജിഎഫ്സിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 വരെയാണ് ടാലന്റ് ഹണ്ട്‌ മത്സരങ്ങൾ നടക്കുക. കളറിങ്‌, ഡ്രാേയിങ്‌, ഇംഗ്ലീഷ് പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവയാണ് ടാലന്റ് ഹണ്ടിലെ മത്സര ഇനങ്ങൾ.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിവിധ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് കളറിങ്‌, ഡ്രാേയിങ്‌ മത്സരങ്ങൾ നടത്തുക.

ക്വിസ് മത്സരത്തിൽ രണ്ട് അംഗങ്ങൾ വീതമുള്ള ആറാം ക്ലാസ് മുതൽ ലീവിങ് സർട്ടിഫിക്കറ്റ് ക്ലാസുകളിൽ നിന്ന് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

പ്രസംഗ മത്സരത്തിൽ മൂന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ, ഒന്ന് മുതൽ ലീവിങ് സർട്ടിഫിക്കറ്റ് എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരം.

കൂടുതൽ വിവരങ്ങൾക്ക്:

0873112546, 0870618028, 0858726902

മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

St. Fechin’s GFC

Pairc Naomh Feichín, Beaulieu, Termonfeckin, Co. Louth, Ireland

Post Code: A92 ET95

Share this news

Leave a Reply

%d bloggers like this: