‘ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 2’ ഒക്ടോബർ 7-ന് ദ്രോഗഡയിൽ; ചുക്കാൻ പിടിച്ച് അളിയൻസ് ദ്രോഗഡ

അളിയൻസ് ദ്രോഗഡ ചുക്കാൻ പിടിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് ഫുട്ബോൾ  ടൂർണമെന്റ് ഈ വരുന്ന ഒക്ടോബർ 7-ആം തീയതി സൈന്റ്റ് പാട്രിക് ജി.എ.എ. സ്റ്റമുള്ളനിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. 

പോയ വർഷം നടന്ന ആവോശോജ്ജ്വല പോരാട്ടങ്ങൾക്കൊടുവിൽ ഡബ്ലിൻ സ്‌ട്രൈക്കേഴ്സ് വിജയതിലകം ചൂടിയ, 16 ടീമുകൾ അണിനിരന്ന ടൂർണമെന്റ് സമാനതകൾ ഇല്ലാത്ത വിജയവുമായിരുന്നു. 

വരുന്ന മാസം നടക്കുന്ന രണ്ടാം സീസണിൽ അനേകം പുതുമകൾ സംഘാടകർ ഒരുക്കുന്നുണ്ട്.  ആറുപേർ അടങ്ങുന്ന ടീമുകൾ ആണ് ഈ വട്ടം കപ്പിനായി മാറ്റുരയ്ക്കുന്നത്. 

മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു. 

വിജയികളെ കാത്ത് 500 യൂറോയും ട്രോഫിയും, രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 300 യൂറോയും ട്രോഫിയും ആണ് പാരിതോഷികം.

Share this news

Leave a Reply

%d bloggers like this: