Tullamore-ലെ വീട്ടിൽ വച്ച് സ്ത്രീ കൊല്ലപ്പെട്ടു; കൗമാരക്കാരൻ അറസ്റ്റിൽ

Co Offaly-യില്‍ കൗമാരക്കാരന്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് Tullamore-ലെ ഒരു വീട്ടില്‍ വച്ച് 16-കാരന്‍ സ്ത്രീയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ 40-ലേറെ പ്രായമുള്ള സ്ത്രീ ഇവിടെ വച്ചുതന്നെ മരിച്ചു. തുടര്‍ന്ന് ഗാര്‍ഡയെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

അതേസമയം ആക്രമണദൃശ്യങ്ങള്‍ പ്രതി വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ലഭിക്കുന്നവര്‍ അത് പ്രചരിപ്പിക്കരുതെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

സ്ത്രീയെ പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് ഗാര്‍ഡ പറയുന്നു. എന്നാല്‍ ആക്രമണത്തിലേയ്ക്കും, കൊലപാതകത്തിലേയ്ക്കും നയിച്ചത് എന്തെന്ത് വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: