അമേരിക്കയിൽ നിന്നും ഡബ്ലിനിലേയ്ക്ക് പുതിയ വിമാന സർവീസ് ആരംഭിക്കാൻ ജെറ്റ്ബ്ലൂ

അമേരിക്കയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കും, തിരിച്ചും വിമാന സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ്ബ്ലൂ (jetBlue). യുഎസിലെ ബോസ്റ്റണില്‍ നിന്നും, ന്യൂയോര്‍ക്കില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വസന്തകാല, വേനല്‍ക്കാല സീസണ്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് അമേരിക്കന്‍ ബജറ്റ് എയര്‍ലൈന്‍സായ ജെറ്റ്ബ്ലൂ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ യുഎസില്‍ നിന്നും സ്‌കോട്ട്‌ലണ്ട് തലസ്ഥാനമായ എഡിന്‍ബര്‍ഗിലേയ്ക്കും പുതിയ സര്‍വീസ് ആരംഭിക്കും.

2024 മാര്‍ച്ച് 13 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വിമാനസര്‍വീസ് ആരംഭിക്കുക. ന്യൂയോര്‍ക്ക്- എഡിന്‍ബര്‍ഗ് സര്‍വീസ് മെയ് 22 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്തും.

160 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ബസ് എ321 വിമാനങ്ങളാണ് ജെറ്റ്ബ്ലൂ ഈ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്. നിലവില്‍ യുഎസില്‍ നിന്നും യൂറോപ്പിലെ ലണ്ടന്‍, പാരിസ്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേയ്ക്ക് ജെറ്റ്ബ്ലൂ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: