സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ ലിമറിക്കില്‍ എട്ട് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച ലിമറിക്ക്, കോര്‍ക്ക്, ക്ലെയര്‍ എന്നിവിടങ്ങളിലായി ഗാര്‍ഡ പരിശോധനകള്‍ നടത്തിയിരുന്നു.
ലിമറിക്കില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തു കണ്ടെടുത്തതിനെത്തുടര്‍ന്ന് ഇത് നിര്‍വീര്യമാക്കുന്നതിന് വിദഗ്ദ്ധരുടെ സഹായവും തേടിയിരുന്നു. ബോംബ് സ്‌ഫോടനത്തിനായി ഉപയോഗിക്കാവുന്ന ഉപകരണമാണ് കണ്ടെടുത്തത്.
ഒപ്പം നാല് തോക്കുകളും, വെടിക്കോപ്പുകളും, 11,310 യൂറോ പണവും ഗാര്‍ഡ പിടിച്ചെടുത്തു. ഇതിന് പുറമെ കൊക്കെയ്ന്‍, കഞ്ചാവ്, ആല്‍പ്രസോലാം എന്നീ മയക്കുമരുന്നുകള്‍ കൂടി പിടിച്ചെടുത്ത ഗാര്‍ഡ, അഞ്ച് പുരുഷന്മാരെയും, മൂന്ന് സ്ത്രീകളെയും ഇവിടെ നിന്നും അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാളെ പിന്നീട് വെറുതെ വിട്ടു.