സ്ലൈഗോയിൽ ആദ്യമായി മലയാളികൾക്ക് വേണ്ടി ഒരു അസോസിയേഷൻ എന്നത് ഇവിടെയുള്ള ഓരോ മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെയും സ്വപ്നം ആയിരുന്നു. അതിനു ഒരു സാക്ഷാകാരം കൈവവന്നിരിക്കുകയാണ്. മലയാളി അസോസിയേഷൻ സ്ലൈഗോ(MAS)-യുടെ ഔദ്യോഗിക ഉദ്ഘാടനവും കേരള പിറവിയും ഈ വരുന്ന നവംബർ 4-ന് ‘കേരളോത്സവം 2023’ എന്ന പേരിൽ രാത്കോർമക് സ്കൂൾ ഹാളിൽ വച്ചു നടത്തപ്പെടുന്നു.
അയർലണ്ടിലെ പ്രശസ്ത ബാൻഡ് ആയ ‘Soul Beats’-ന്റെ ലൈവ് സംഗീതപരിപാടി ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും. പ്രസ്തുത പരിപാടിയിലേക്ക് സ്ലൈഗോയിലേയും ചുറ്റുവട്ടമുള്ള എല്ലാ പരിസര പ്രദേശങ്ങളിലെയും ഉള്ള എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കാനായി ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണം എന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ആർക്കെങ്കിലും വരുന്നതിന് ട്രാൻസ്പോർട്ടേഷൻ വേണമെങ്കിൽ കാർ പൂൾ അറേഞ്ച് ചെയ്യുന്നതാണ് എന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിപാടിക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്:
https://www.tickettailor.com/events/malayaliassociationsligo/1021583
കമ്മിറ്റി ഭാരവാഹികൾ:
പ്രസിഡന്റ് :ജോസ് പോൾ ഞാളിയൻ
സെക്രട്ടറി : അനൂപ് തോമസ്
PRO രാജേഷ് പ്രഭാകർ
രക്ഷാധികാരി : ഷാജി ആന്റണി താഴത്തുപുറത്ത്