‘കൈവിട്ട കളി വേണ്ട’: ലിമറിക്കിൽ 44 ഓഫ്‌റോഡ് വാഹനങ്ങൾ പിടിച്ചെടുത്ത് ഗാർഡ

ഓഫ് റോഡ് റേസിങ്ങിനും, മത്സരത്തിനുമുപയോഗിക്കുന്ന 44 ബൈക്കുകളും, മറ്റ് വാഹനങ്ങളും പിടിച്ചെടുത്ത് ഗാര്‍ഡ. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതിനും, സാമൂഹികവിരുദ്ധമായ പെരുമാറ്റത്തിനും തടയിടുന്നതിന്റെ ഭാഗമായി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ലിമറിക്കില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലിമറിക്ക് സിറ്റിയിലെ 21 സ്ഥലങ്ങളിലാണ് ഗാര്‍ഡ പരിശോധന നടത്തിയത്. 30 ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സായുധ ഗാര്‍ഡ സംഘത്തിന്റെ സഹായത്തോടെ ഓപ്പറേഷനില്‍ പങ്കെടുത്തു.

നഗരത്തില്‍ പലയിടത്തും ഇത്തരം വാഹനങ്ങളുപയോഗിച്ച് അപകടകരമായ ഡ്രൈവിങ് നടത്തുന്നതായും, ആളുകളില്‍ ഭയം സൃഷ്ടിക്കുന്നതായും വ്യക്തമായതിനെത്തുടര്‍ന്നായിരുന്നു നടപടി. മയക്കുമരുന്ന് കച്ചവടം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കായും ഇത്തരം ഓഫ് റോഡ്, റേസിങ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗാര്‍ഡ സൂപ്രണ്ട് ആന്‍ഡ്രൂ ലേസി പറഞ്ഞു.

ഈയിടെ അംഗീകാരം നല്‍കിയ Road Traffic and Roads Act 2023 പ്രകാരമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

Share this news

Leave a Reply

%d bloggers like this: