ഡബ്ലിനില്‍  ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നയിക്കുന്ന സിറോ മലബാര്‍ സഭയുടെ ധ്യാനത്തിന് ഇന്ന് സമാപനം

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് ഇന്ന് സമാപനം. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്നുവരുന്ന ധ്യാനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്നുണ്ട്.

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

സീറോ മലബാര്‍ സഭയുടെ നാഷണല്‍ കൊര്‍ഡിനേറ്റര്‍ ഫാ.ജോസഫ് ഓലിയക്കാട്ട് , ഫാ. റോയ് വട്ടയ്ക്കാട്ട് , ഫാ.സെബാന്‍ ,സോണൽ ട്രസ്റ്റി ബിനുജിത്ത് ,സെബാസ്റ്റ്യൻ , ബിനോയി ,ജോബി , സീജോ കാച്ചപ്പള്ളി തുടങ്ങി വിവിധ മാസ് സെൻററുകളിലെ ട്രസ്റ്റിമാർ മതാദ്ധ്യാപകർ തുടങ്ങിയവർ അടക്കമുള്ള സീറോ മലബാര്‍ സഭയിലെ വൈദീകരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ധ്യാനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഒരുക്ക ശുശ്രൂഷകള്‍ ആരംഭിക്കും.തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.

കുമ്പസാരത്തിനായി വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മതപരമായ ചടങ്ങുകള്‍ക്ക് പങ്കെടുക്കുവാനുള്ള ആളുകളുടെ എണ്ണപരിമിതി നീക്കം ചെയ്തിട്ടുള്ളതിനാല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഇന്നത്തെ ധ്യാനത്തില്‍ പങ്കെടുക്കാമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: