അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ വാക്സിനുകൾ എടുക്കുക

അയര്‍ലണ്ടില്‍ ശീതകാലം വരുന്നത് പ്രമാണിച്ച് ജനങ്ങള്‍ ഉടനടി പനി, കോവിഡ് എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത്.

ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ സീസണില്‍ വളരെ വര്‍ദ്ധിക്കുമെന്നും, വാക്‌സിന് അര്‍ഹരായ എല്ലാവരും വൈകാതെ തന്നെ അതിന് തയ്യാറാകണമെന്നും പ്രൊഫ. സ്മിത്ത് വ്യക്തമാക്കി. ധാരാളം പേര്‍ ഇപ്പോള്‍ തന്നെ വാക്‌സിനുകള്‍ എടുത്തുകഴിഞ്ഞു.

രണ്ട് അസുഖങ്ങളുടെ വാക്‌സിനുകളും ഒരേസമയം എടുക്കാവുന്നതാണ്. ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസികള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാം. ഇവ സൗജന്യമാണ്.

ചെറിയ കുട്ടികള്‍ക്കാണ് ശീതകാലത്തെ പനി (Flu) ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഇക്കാര്യം മനസിലാക്കി രക്ഷിതാക്കള്‍ കുട്ടികളെ വാക്‌സിന്‍ എടുപ്പിക്കണം. ഈ വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും, മൂക്കിലൂടെ സ്‌പ്രേ ചെയ്ത് നല്‍കുകയാണ് ചെയ്യുകയെന്നും പ്രൊഫ. സ്മിത്ത് പറഞ്ഞു. വേദനാരഹിതവുമായിരിക്കും.

കോവിഡ്-19 ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കുന്നത് വഴി തണുപ്പുകാലത്ത് ശ്വാസകോശരോഗം ബാധിക്കുന്നതും, ബാധിച്ചാല്‍ തന്നെയും വഷളാകുന്നതും തടയുകയും ചെയ്യാം.

Share this news

Leave a Reply

%d bloggers like this: