സ്‌ട്രൈക്കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച ആഘോഷങ്ങളോടെ വെക്‌സ്‌ഫോര്‍ഡില്‍ കേരളപ്പിറവി ദിനം കൊണ്ടാടി. കേരളത്തിലെ തനത് കലാരരൂപങ്ങളായ ഒപ്പന, നാടന്‍പാട്ട് എന്നിവയ്‌ക്കൊപ്പം കേരളീയത തുളുമ്പുന്ന കഥ, കവിത പാരായണം, കേരളപ്പിറവി പ്രഭാഷണം, നൃത്തപരിപാടി എന്നിവയും നടന്നു. വെക്‌സ്‌ഫോര്‍ഡ് കൗണ്ടി കൗണ്‍സില്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും വിളമ്പിയത് ആഘോഷത്തിന് മാറ്റുകൂട്ടി.
വെക്സ്ഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം വർണ്ണാഭമായി
