പ. പരുമല തിരുമേനിയുടെ 121- മത് ഓർമ്മപെരുന്നാളും, വി. മൂന്നിമേൽ കുർബാനയും കൗണ്ടി മീത്തിൽ നവംബർ 10, 11 തീയതികളിൽ

വി.ഗീവർഗ്ഗീസ് സഹാദായുടെ നാമധേയത്താൽ അനുഗ്രഹീതമായ കൗണ്ടി മീത്തിലെ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2023 നവംബർ 10,11 (വെള്ളി, ശനി) തിയ്യതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടപ്പെടുന്നു.

നവംബർ 10 വെള്ളിയാഴ്ച വൈകിട്ട് കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാളിൽ 6.30-ന് സന്ധ്യനമസ്കാരം, തുടർന്ന് വചനശൂശ്രൂഷയും, പ്രദക്ഷിണവും നടത്തപ്പെടുന്നു.

നവംബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരം, തുടർന്ന് സജു ഫിലിപ്പ് അച്ചന്റെ മുഖ്യ കാർമ്മികത്ത്വത്തിൽ വിശുദ്ധ മൂന്നിമേൽ കുർബാന, തുടർന്ന് ഭക്തിനിർഭരമായ റാസ, ലേലം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടത്തപ്പെടുന്നു.

പെരുന്നാൾ ശൂശ്രൂഷകളിൽ ഭക്ത്യാദരപൂർവ്വം നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാനും പരിശുദ്ധ പരുമല തിരുമേനിയുടെ അനുഗ്രഹം പ്രാപിപാനും അയർലണ്ടിലെ മുഴുവൻ വിശ്വാസികളെയും കർത്ത്വനാമത്തിൽ ദേവാലയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

Fr. അനീഷ് ജോൺ- വികാരി
തോമസ് ഡേവിഡ് – ട്രസ്റ്റീ
റെൻസി രാജൻ – സെക്രട്ടറി
Ph:0894997196

Share this news

Leave a Reply

%d bloggers like this: