ഫിൻഗ്ലാസ്സിൽ വെടിവെപ്പ്: ഒരു മരണം

വടക്കൻ ഡബ്ലിനിലെ ഫിൻഗ്ലാസ്സിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു. ശനിയാഴ്ച വൈകിട്ട് 7 മണിയേടെയാണ് പ്രദേശത്തെ ഒരു വീട്ടിൽ വെടിവെപ്പ് നടന്നത്.

അടിയന്തര രക്ഷാ സംഘം സ്ഥലത്തെത്തി ഇദ്ദേഹത്തെ Blanchardstown- ലെ
Connolly  Hospital-ൽ എത്തിച്ചെങ്കിലും കുറച്ചു സമയത്തിനകം മരിച്ചു.

സംഭവം നടന്ന സ്ഥലം ഫോറൻസിക് പരിശോധനയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിൽ വിശദാന്വേഷണം നടക്കുമെന്ന് ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: