യൂറോപ്യൻ സിറ്റി ഓഫ് ക്രിസ്മസ് അവാർഡ് നേടി വാട്ടർഫോർഡ്

‘യൂറോപ്യന്‍ സിറ്റി ഓഫ് ക്രിസ്മസ്’ അവാര്‍ഡിന് അര്‍ഹമായി ഐറിഷ് നഗരമായ വാട്ടര്‍ഫോര്‍ഡ്. ക്രിസ്മസുമായി ബന്ധപ്പെട്ട് ആശ്ചര്യകരമായ കാര്യങ്ങളും, സൗന്ദര്യവുമാണ് വാട്ടര്‍ഫോര്‍ഡിനെ നേട്ടത്തിന് അര്‍ഹമാക്കിയിരിക്കുന്നത്.

പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ Danuta Hübner മേധാവിയായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്തുണയോടെ The organisation Christmas Cities Network ആണ് അവാര്‍ഡ് നല്‍കുന്നത്.

യൂറോപ്യന്‍ യൂണിയനിലെയും, യു.കെയിലെയും നഗരങ്ങള്‍ക്ക് പുറമെ അന്‍ഡോറ, ഐസ്ലന്‍ഡ്, ലിക്ടന്‍സ്‌റ്റൈന്‍, മൊണാക്കോ, നോര്‍വേ, സ്വിറ്റ്‌സര്‍ലണ്ട് എന്നിവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങള്‍, ഒരു ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലായാണ് മത്സരം. ഒരു ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് വാട്ടര്‍ഫോര്‍ഡ് ജേതാക്കളായത്.

തനത് സംസ്‌കാരം നിലനിര്‍ത്താനുള്ള വാട്ടര്‍ഫോര്‍ഡ് സിറ്റിയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നാണ് ജൂറി വിലയിരുത്തിയത്. ഒപ്പം പ്രദേശത്തെ ആളുകള്‍ തമ്മിലുള്ള സൗഹൃദവും, സഹകരണവും മികച്ചതാണെന്നും വിലയിരുത്തപ്പെട്ടു.

ക്രിസ്മസിനോടനുബന്ധിച്ച് കഴിഞ്ഞ ഏതാനും വര്‍ഷമായി ‘Winterval’ എന്ന പേരില്‍ വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ ആഘോഷം സംഘടിപ്പിക്കാറുണ്ട്. വര്‍ഷംതോറും 5 ലക്ഷം പേരാണ് ആഘോപരിപാടിക്കായി എത്താറുള്ളത്.

മഡ്രിഡില്‍ വച്ച് ജനുവരി 3-ന് അവാര്‍ഡ് ദാനം നടക്കും.

Share this news

Leave a Reply

%d bloggers like this: