കിൽക്കെന്നിയിൽ സ്‌കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

കൗണ്ടി കില്‍ക്കെന്നിയില്‍ സ്‌കൂള്‍ ബസും, ലോറിയും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 10.20-ഓടെ Ardloo-വിലെ N77-ലാണ് അപകടം നടന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ ഹെലികോപ്റ്ററില്‍ താല യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രിക്കേറ്റ ബസ് ഡ്രൈവറെ മിഡ്‌ലാന്‍ഡ് റീജനല്‍ ഹോസ്പിറ്റിലിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമല്ല.

സംഭവത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്കും, രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇതില്‍ രണ്ട് പേരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ട്രാന്‍സിഷന്‍ ഇയര്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

Share this news

Leave a Reply

%d bloggers like this: