ഐറിഷ് കര തൊട്ട് Gerrit കൊടുങ്കാറ്റ്: രാജ്യമെങ്ങും ജാഗ്രത

Gerrit കൊടുങ്കാറ്റ് ഐറിഷ് തീരം തൊട്ടത്തിന് പിന്നാലെ രാജ്യമെങ്ങും യെല്ലോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. യെല്ലോ വിൻഡ് വാണിംഗിന് പുറമെ യെല്ലോ റെയ്ൻ വാണിങ്ങും നൽകിയിട്ടുണ്ട്.

ഇന്ന് രാത്രി 8 മണി മുതൽ വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് മുന്നറിയിപ്പ്.

Gerrit കൊടുങ്കാറ്റ് ഇന്ന് (ചൊവ്വ) രാത്രി അയർലണ്ടിലുടനീളം ശക്തമായ മഴയ്ക്ക് കാരണമാകും. ബുധനാഴ്ചയും തുടരുന്ന മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിനും ഇടയാക്കും.

കടലിൽ ശക്തമായ തിരമാലകൾ ഉയരുന്നത് തീരദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിക്കും.

ഈ മുന്നറിയിപ്പുകൾക്ക് പുറമെ കെറി, വെസ്റ്റ് കോർക്ക് എന്നിവിടങ്ങളിൽ പ്രത്യേക ഓറഞ്ച് റെയിൻ വാണിങ്ങും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. ഈ മുന്നറിയിപ്പും വ്യാഴാഴ്ച അർദ്ധരാത്രി വരെ തുടരും.

Share this news

Leave a Reply

%d bloggers like this: