ഡബ്ലിൻ സ്‌കൂളിന് മുന്നിൽ കത്തിക്കുത്തേറ്റ അഞ്ച് വയസുകാരി ഐസിയു വിട്ടു

ഡബ്ലിനിലെ സ്‌കൂളിന് മുന്നിൽ അക്രമിയുടെ കത്തിക്കുത്തിൽ പരിക്കേറ്റ അഞ്ച് വയസുകാരിയെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി. നവംബർ 23-നാണു പാർനൽ സ്‌ക്വയറിലെ Gaelscoil Choláiste Mhuire- ന് മുന്നിൽ വച്ച് അഞ്ച് വയസുകാരിയടക്കം നാലു പേരെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. മറ്റ്‌ മൂന്നു പേരും നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു.

നെഞ്ചിൽ കുത്തേറ്റ അഞ്ച് വയസുകാരിയായ പെൺകുട്ടി ഒരു മാസത്തോളമാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞത്. Temple Street Children’s Hospital ൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് അടിയന്തര സർജറിയും നടത്തിയിരുന്നു.

വാർഡിൽ ഏതാനും ദിവസം കൂടി പെൺകുട്ടി ചികിത്സയിൽ തുടരും. ഇതുവരെ 50,000 യൂറോ കുട്ടിയുടെ ചികിത്സയ്ക്കായി ഓൺലൈൻ കാമ്പെയ്ൻ വഴി സമാഹരിച്ചിട്ടുണ്ട്.

50 വയസുകാരനായ Riad Bouchaker എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ വിചാരണ നേരിടുകയാണ്. അക്രമി കുടിയേറ്റക്കാരനായതിനാൽ തീവ്രവലതുപക്ഷ വാദികൾ അക്രമത്തെത്തുടർന്ന് നഗരത്തിൽ കലാപം അഴിച്ചുവിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: