അയർലണ്ടിലെ വിവിധ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകളിൽ പുതുവർഷത്തോടെ വർദ്ധന

അയര്‍ലണ്ടിലെ വിവിധ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകളുടെ വര്‍ദ്ധനയും, വരുമാനപരിധി ഉയര്‍ത്തുന്നത് അടക്കമുള്ള മാറ്റങ്ങളും ഈ വര്‍ഷം പ്രാബല്യത്തില്‍ വരും. 2024 ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങളാണ് പുതുവര്‍ഷത്തോടെ നിലവില്‍ വരുന്നത്. എനര്‍ജി ക്രെഡിറ്റായി വരും മാസങ്ങളില്‍ കൂടുതല്‍ സഹായധനം ലഭിക്കുകയും ചെയ്യും.

വീക്ക്‌ലി പേയ്‌മെന്റ് വര്‍ദ്ധനകള്‍

വീക്ക്‌ലി സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകളില്‍ 12 യൂറോ ഈ മാസം മുതല്‍ വര്‍ദ്ധിക്കും. 25 വയസിന് താഴെ പ്രായമുള്ള ജോബ് സീക്കേഴ്‌സ് അലവന്‍സ് ലഭിക്കുന്നവര്‍ക്കും 12 യൂറോയുടെ വര്‍ദ്ധനയുണ്ടാകും.

ക്വാളിഫൈഡ് ചൈല്‍ഡ് വീക്ക്‌ലി പേയ്‌മെന്റ് 4 യൂറോ വര്‍ദ്ധിക്കും. ഇതോടെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ പേയ്‌മെന്റ് ആഴ്ചയില്‍ 46 യൂറോ ആയി ഉയരും. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളുടേത് 50-ല്‍ നിന്നും 54 യൂറോ ആയും ഉയരും.

ബോണസ് പേയ്‌മെന്റ്

ജനുവരി 29-ന് ആരംഭിക്കുന്ന ആഴ്ചയില്‍ രാജ്യത്തെ അര്‍ഹരായ എല്ലാവര്‍ക്കും വീക്ക്‌ലി സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ് ഒറ്റത്തവണത്തേയ്ക്ക് ഇരട്ടിയായി നല്‍കും.

എനര്‍ജി ക്രെഡിറ്റുകള്‍

ഈ വര്‍ഷം രാജ്യത്തെ എല്ലാ വീട്ടുകാര്‍ക്കും 150 യൂറോ വീതമുള്ള രണ്ട് എനര്‍ജി ക്രെഡിറ്റുകള്‍ ലഭിക്കും. ഒന്ന് ജനുവരിയിലും, മറ്റൊന്ന് മാര്‍ച്ചിലുമാണ് ലഭിക്കുക.

ചൈല്‍ഡ് ബെനഫിറ്റ്

18 വയസ് വരെയുള്ള മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് പദ്ധതി വിപുലീകരിക്കും. സെപ്റ്റംബര്‍ മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും.

വര്‍ക്കിങ് ഫാമിലി പേയ്‌മെന്റ്

വര്‍ക്കിങ് ഫാമിലി പേയ്‌മെന്റിനുള്ള വരുമാനപരിധി ജനുവരി മുതല്‍ 54 യൂറോ കൂടി ഉയര്‍ത്തും. ഒപ്പം ഈ സഹായധനം ലഭിക്കുന്നവര്‍ക്ക് നവംബര്‍ മാസത്തില്‍ 400 യൂറോയുടെ അധികസഹായവും ഒറ്റത്തവണയായി ലഭിക്കും.

കെയറര്‍മാരുടെ അലവന്‍സ്

സിംഗിള്‍ ആയ ആളുകളുടെ കെയറര്‍ അലവന്‍സ് വരുമാനപരിധി ജൂണ്‍ മുതല്‍ 450 യൂറോ ആയും, പങ്കാളികളാണെങ്കില്‍ 900 യൂറോ ആയും വര്‍ദ്ധിക്കും.

Domiciliary Care Allowance

ഗുരുതര രോഗം ബാധിച്ച 16 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സഹായധനമായ Domiciliary Care Allowance, ജനുവരി മുതല്‍ 10 യൂറോ വര്‍ദ്ധിപ്പിച്ച് മാസം 340 യൂറോ ആക്കി ഉയര്‍ത്തും.

Share this news

Leave a Reply

%d bloggers like this: