ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം

അയർലണ്ടിൽ County Tipperary-യിൽ Clonmel ആസ്ഥാനമായി പ്രവർത്തിക്കുന്ന Tipp Indian കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

പ്രസിഡന്റായി ലിജോ ജോസഫ്, സെക്രട്ടറിയായി സിൽവി ജോസഫ്, ട്രഷറർ ആയി നിബുൻ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ദിയാ മത്തായി (വൈസ് പ്രസിഡന്റ്‌) മാത്യു. പി.അഗസ്റ്റിൻ (ജോയിൻറ് സെക്രട്ടറി), ജിബു തോമസ്, ക്ലാര ജോർജ് (കൾചറൽ കോഓർഡിനേറ്റർസ്), മനു ജോസ് (മീഡിയ കോഓർഡിനേറ്റർ),അമല ഐസക് (യൂത്ത് കോഓർഡിനേറ്റർ) അബിമോൻ കിഴെക്കേതോട്ടം (സ്പോർട്സ് & ഗെയിംസ് കോഓർഡിനേറ്റർ), എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റോണി ഫ്രാൻസിസ്, അനൂപ് കരുണാകരൻ, അനുഷ സുബിൻ, ബാലകൃഷ്ണ ബാനു, സിനു ജേക്കബ്, രേവതി അരുൺ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മാത്യു പി ആഗസ്റ്റിനും റോണി ഫ്രാൻ‌സിസും പ്രോഗ്രാം കോർഡിനേറ്റർസ് ആയി പ്രവർത്തിക്കും.

മാറുന്ന സാഹചര്യങ്ങളുടെ വെല്ലുവിളികൾ നേരിട്ട് കമ്മ്യൂണിറ്റിയെ ഒറ്റകെട്ടായി മുന്നോട്ടു നയിക്കുവാൻ കഴിയുന്ന ശക്തമായ ഒരു ജനകീയ നേതൃത്വവും കമ്മിറ്റിയുമാണ് കമ്മ്യൂണിറ്റിക്ക് ലഭിച്ചിരിക്കുന്നതെന്ന് പുതിയ സമിതി പറഞ്ഞു. Tipperary-യിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സമഗ്രമായ ഉന്നമനത്തിനും ഐക്യത്തിനും ഊന്നൽ നൽകുന്ന കലാകായിക -സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പം വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിപുലമായ കാര്യപരുപാടികൾക്ക് മാർഗ്ഗരേഖ തയ്യാറാക്കും.

നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയ്ക്ക് നമ്മുടെ ഭാഷയും, ഇന്ത്യയുടെ തനതായ സാംസ്‌കാരിക പൈതൃകവും പരിചയപെടുത്തികൊടുക്കുന്നതിനും കമ്മ്യൂണിറ്റിയുടെ പുതിയ നേതൃത്വം മുൻഗണന കൊടുക്കും. അയർലണ്ടിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തെയും ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന ‘Clonmel Summer Fest-2024’ കഴിഞ്ഞ വർഷത്തേക്കാളും വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്നും പുതിയ സമിതി പറഞ്ഞു.

വിശദവിവരങ്ങൾക്ക്:

ലിജോ ജോസഫ് (+353879096246)

സിൽവി ജോസഫ് (087 066 1342)

മാത്യു പി അഗസ്റ്റിൻ (+353 89 468 7808)

ദിയാ മത്തായി ( +353 89 225 6344)

റോണി ഫ്രാൻസിസ് (+353 89 411 2129)

Share this news

Leave a Reply

%d bloggers like this: