മുൻ ഐറിഷ് പ്രധാനമന്ത്രി John Bruton അന്തരിച്ചു

മുന്‍ ഐറിഷ് പ്രധാനമന്ത്രി John Bruton അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായ അദ്ദേഹത്തിന് 76 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡബ്ലിനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഭാര്യ Finola. മക്കള്‍ Matthew, Juliana, Emily, Mary- Elizabeth.

1990 മുതല്‍ 2001 വരെ Fine Gael നേതാവായിരുന്ന Bruton, 1994 മുതല്‍ 1997 വരെ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായിരുന്നു. ലേബര്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് ലെഫ്റ്റ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ ‘മഴവില്‍ സഖ്യം’ രൂപീകരിച്ചായിരുന്നു Bruton സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

വെറും 22-ആം വയസില്‍ Meath-ല്‍ നിന്നുമാണ് Bruton ആദ്യമായി TD ആകുന്നത്. 2004-ല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നത് വരെ Fine Gael പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 1997-ലെ പൊതുതെരഞ്ഞെടുപ്പില്‍ Fianna Fail-ന്റെ Bertie Ahern-നോട് തോറ്റ ശേഷം Bruton പിന്നീട് നാല് വര്‍ഷം കൂടി Fine Gael നേതാവായി തുടര്‍ന്നു.

പ്രധാനമന്ത്രി പദത്തിന് പുറമെ ധനകാര്യമന്ത്രിയായും, വ്യവസായ വകുപ്പ് മന്ത്രിയായും, വാണിജ്യവകുപ്പ് മന്ത്രിയായും Bruton സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം 2004 മുതല്‍ 2009 വരെ യുഎസില്‍ യൂറോപ്യന്‍ യൂണിയന്റെ അംബാസഡറായിരുന്നു അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: