Aer Lingus-മായി ചേർന്ന് ഖത്തർ എയർവേയ്‌സ് വിമാന സർവീസ്; പ്രവാസി ഇന്ത്യക്കാർക്ക് നേട്ടം

ഐറിഷ് വിമാന കമ്പനിയായ Aer Lingus-മായി ചേര്‍ന്ന് പുതിയ കോഡ്‌ഷെയര്‍ പദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. മാര്‍ച്ച് 13 മുതല്‍ ആരംഭിച്ച പദ്ധതി പ്രകാരം, ഇരു കമ്പനികളും സര്‍വീസുകള്‍ പങ്കിടും. ഇതുവഴി യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങളിലേയ്ക്കും, എയര്‍പോര്‍ട്ടുകളിലേയ്ക്കും യാത്ര ചെയ്യാനും സാധിക്കും.

അയര്‍ലണ്ട്, യു.കെ, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്ക് ഈ പാര്‍ട്ട്‌നര്‍ഷിപ്പ് ഏറെ ഗുണം ചെയ്യും. അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് ഏറെ സഹായകരമാകും.

Aer Lingus കൂടി അംഗമായ ആഗോള വിമാന ഓപ്പറേറ്റിങ് കമ്പനിയായ International Airlines Group (IAG)-മായുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ നിലവിലെ പദ്ധതിയുടെ വിപുലീകരണമാണ് പുതിയ നീക്കത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. ഇത് യൂറോപ്യന്‍ വിപണിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന് കൂടുതല്‍ സ്വീകാര്യത നല്‍കും.

അയര്‍ലണ്ട്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരായ പ്രവാസികള്‍, നാട്ടിലേയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്കായി ഖത്തറിലെ ദോഹ Hamad International Airport പോലുള്ള എയര്‍പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത് എന്നിരിക്കെ, Aer Lingus-ന്റെ ഖത്തര്‍ എയര്‍വേയ്‌സുമായി ചേര്‍ന്നുള്ള പുതിയ പദ്ധതി വലിയ അനുഗ്രഹമായിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: