ഡബ്ലിനിൽ 70,000 യൂറോയുടെ കഞ്ചാവ്, കൊക്കെയ്ൻ, മെത്താഫെറ്റമിൻ എന്നിവയുമായി ഒരാൾ പിടിയിൽ

ഡബ്ലിനില്‍ 70,000 യൂറോയുടെ മയക്കുമരുന്നുകളുമായി ഒരു പുരുഷന്‍ അറസ്റ്റില്‍. വെസ്റ്റ് ഡബ്ലിനിലെ Ballyfermot-ലുള്ള വീട്ടില്‍ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് റെസിന്‍, മെത്താഫെറ്റമിന്‍, കൊക്കെയ്ന്‍ എന്നീ മയക്കുമരുന്നുകള്‍ ഗാര്‍ഡ പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത കുറച്ച് പണവും കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ ആള്‍ക്ക് 50-ലേറെ പ്രായമുണ്ട്. സംഭവത്തില്‍ വിശദാന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: