അയർലണ്ടിൽ 6 പേർക്ക് മീസിൽസ് സ്ഥിരീകരിച്ചു; ജാഗ്രത

അയർലണ്ടിൽ ആറാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ച് The Health Protection Surveillance Centre (HPSC). മാർച്ച് 20-നായിരുന്നു സ്ഥിരീകരണം. നേരത്തെയുള്ള ആഴ്ചകളിലായി വേറെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ബ്രിട്ടനിലും യൂറോപ്പിലും മീസിൽസ് പടർന്നുപിടിക്കാൻ ആരംഭിച്ച സാഹചര്യത്തിൽ അയർലണ്ടിൽ രോഗത്തിന് എതിരായ MMR വാക്‌സിൻ നൽകുന്നത് തുടരുകയാണ്. 12 മാസം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് നേരത്തെ തന്നെ ഈ വാക്സിൻ നൽകുന്ന പദ്ധതി നിലവിലുണ്ട്.

ചെറുപ്പത്തിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് നിലവിലെ പദ്ധതി വഴി സൗജന്യ വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇതിനായി പ്രത്യേക ജിപി ക്ലിനിക്കുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാക്സിൻ എടുക്കാത്തവർ എത്രയും വേഗം അതിനു തയ്യാറാകണമെന്നും, മീസിൽസിൽ നിന്നും പ്രതിരോധം കൈവരിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: