അയർലണ്ടിൽ 6 പേർക്ക് മീസിൽസ് സ്ഥിരീകരിച്ചു; ജാഗ്രത

അയർലണ്ടിൽ ആറാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ച് The Health Protection Surveillance Centre (HPSC). മാർച്ച് 20-നായിരുന്നു സ്ഥിരീകരണം. നേരത്തെയുള്ള ആഴ്ചകളിലായി വേറെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനിലും യൂറോപ്പിലും മീസിൽസ് പടർന്നുപിടിക്കാൻ ആരംഭിച്ച സാഹചര്യത്തിൽ അയർലണ്ടിൽ രോഗത്തിന് എതിരായ MMR വാക്‌സിൻ നൽകുന്നത് തുടരുകയാണ്. 12 മാസം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് നേരത്തെ തന്നെ ഈ വാക്സിൻ നൽകുന്ന പദ്ധതി നിലവിലുണ്ട്. ചെറുപ്പത്തിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് നിലവിലെ പദ്ധതി വഴി സൗജന്യ … Read more

അയർലണ്ടിൽ മൂന്ന് പേർക്ക് കൂടി മീസിൽസ് എന്ന് സംശയം; മുൻകരുതൽ അത്യാവശ്യം

അയര്‍ലണ്ടില്‍ മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് ബാധയെന്ന് സംശയിക്കുന്നതായി Health Protection Surveillance Centre (HPSC). ഫെബ്രുവരി 4 മുതല്‍ 10 വരെ തീയതികളിലാണ് മൂന്ന് രോഗികളില്‍ മീസില്‍സ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് മീസില്‍സ് ബാധിച്ച് 48-കാരന്‍ മരിച്ചത്. ഇദ്ദേഹത്തിന് യു.കെ സന്ദര്‍ശനവേളയിലാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. യു.കെയില്‍ മീസില്‍സ് ഗുരുതരമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഇതോടെ അയര്‍ലണ്ടിലും മീസില്‍സ് ബാധ പടരുന്നതായി ആശങ്കയുയരുകയും, കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ജനുവരി 28-നും … Read more

അയർലണ്ടിൽ ഒമ്പത് പേർക്ക് മീസിൽസ് എന്ന് സംശയം; വാക്സിൻ എടുക്കാൻ അഭ്യർത്ഥന ആവർത്തിച്ച് അധികൃതർ

അയര്‍ലണ്ടില്‍ കഴിഞ്ഞ ആഴ്ചയില്‍ മീസില്‍സ് ബാധിച്ചതായി സംശയിക്കുന്ന ഒമ്പത് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധശേഷി ആവശ്യമുള്ളതിലും കുറയുകയാണെന്നും, അതിനാല്‍ മീസില്‍സ് പടരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. Leinster പ്രദേശത്തെ ഒരു ആശുപത്രിയിൽ മീസില്‍സ് ബാധിച്ച് പ്രായപൂർത്തിയായ ഒരാള്‍ മരണപ്പെട്ടെന്ന്‍ ഹെല്‍ത്ത് സര്‍വീസ് എക്സിക്യുട്ടീവ്‌ കഴിഞ്ഞ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ സംരക്ഷണ പര്യവേഷണ കേന്ദ്രത്തിന്‍റെ വിവരങ്ങള്‍ ആനുസരിച്ച് കിഴക്ക് മൂന്ന്‍, മിഡ്ലാണ്ടില്‍ മൂന്ന്‍, മിഡ്വെസ്റ്റില്‍ രണ്ട്, തെക്ക് ആരോഗ്യമേഖലയില്‍ ഒന്ന്‍ എന്നിങ്ങനെ ഒമ്പത് … Read more

അയർലണ്ടിൽ മീസിൽസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ മീസില്‍സ് പനി പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ രോഗത്തിന് എതിരായ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവില്‍ മീസില്‍സ് പടര്‍ന്നുപിടിക്കുകയാണ്. റൊമാനിയയില്‍ രോഗം ബാധിച്ച പല കുട്ടികളിലും അത് ഗുരുതരമാകുകയും ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി പകുതി വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്റില്‍ 170-ലധികം പേര്‍ക്കാണ് മീസില്‍സ് ബാധ സ്ഥിരീകരിച്ചത്. അയര്‍ലണ്ടില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ … Read more