കോവിഡാനന്തര രോഗലക്ഷണങ്ങൾ: അയർലണ്ടിൽ പൊതു ആരോഗ്യ പ്രവർത്തകർക്കുള്ള ശമ്പള അവധി മൂന്ന് മാസം കൂടി നീട്ടി

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന പൊതു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കുന്ന പദ്ധതി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി സര്‍ക്കാര്‍. 2022-ല്‍ ആരംഭിച്ച Special Scheme of Paid Leave പദ്ധതിയാണ് അടുത്ത മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടുന്നതായി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കോവിഡ് ബാധിച്ച് ഭേദമായ ശേഷവും അതിന്റെ ലക്ഷണങ്ങള്‍ തുടരുന്നതിനെയാണ് കോവിഡാനന്തര ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളായി കണക്കാക്കുന്നത്. ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ ഈ രോഗലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. ക്ഷീണം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, ഓര്‍മ്മക്കുറവ്, ഉറക്കക്കുറവ് മുതലായവയാണ് സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍.

ആദ്യ ഘട്ടത്തില്‍ പദ്ധതി ഒരു വര്‍ഷക്കാലത്തേയ്ക്ക് നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് പല തവണ നീട്ടുകയും, ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് അവസാനിക്കുകയും ചെയ്തിരുന്നു. എങ്കിലും വിവിധ സംഘടനകള്‍ ഇത് നീട്ടുന്നതിനായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് പദ്ധതി ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. തീരുമാനത്തെ INMO-യും മറ്റ് സംഘടനകളും സ്വാഗതം ചെയ്തു.

Share this news

Leave a Reply

%d bloggers like this: