അയർലണ്ടിൽ 35 വയസ് വരെയുള്ള എല്ലാ സ്ത്രീകൾക്കും ഇനി ഗർഭനിരോധന മാർഗ്ഗങ്ങളും, ഡോക്ടർ കൺസൾട്ടേഷനും സൗജന്യം

അയര്‍ലണ്ടില്‍ 35 വയസ് വരെ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നല്‍കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് Women’s Health Action Plan 2024-2025-ന്റെ രണ്ടാമത്തെ ഘട്ടത്തിന് മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ഈ ഘട്ടത്തിനായി 11 മില്യണ്‍ യൂറോ അധികമായി വകയിരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

2022-ല്‍ ആരംഭിച്ച പദ്ധതിയില്‍ 17-25 പ്രായക്കാരായ സ്ത്രീകള്‍ക്കായിരുന്നു ആദ്യം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നത്. ഇതാണ് രണ്ടാം ഘട്ടത്തില്‍ 35 വയസ് വരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഗര്‍ഭനിരോധ മാര്‍ഗ്ഗങ്ങളുടെ വിലയ്ക്ക് പുറമെ ഡോക്ടറുമായുള്ള കണ്‍സള്‍ട്ടേഷന്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ശരീരത്തില്‍ ഘടിപ്പിക്കാനോ, എടുത്തുകളയാനോ ഉള്ള ചെലവ് എന്നിവയും പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വഹിക്കും. കോണ്‍ട്രാസെപ്റ്റിവ് ഇന്‍ജക്ഷനുകള്‍, ഇംപ്ലാന്റ്‌സ്, IUS, IUD (coils), കോണ്‍ട്രാസെപ്റ്റിവ് പാച്ച്, റിങ്, ഗര്‍ഭനിരോധന ഗുളികകള്‍ മുതലായവയാണ് പദ്ധതി വഴി ലഭിക്കുക.

രാജ്യത്തെ Specialist Menopause Clinic-കള്‍, ‘See-and-Treat’ Gynaecology Clinic-കള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. രാജ്യത്തെ ആദ്യ പൊതു Assisted Human Reproduction Treatment Centre സ്ഥാപിക്കുക, National Venous Thromboembolism Programme വ്യാപിപ്പിക്കുക, പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുക എന്നിവയും പദ്ധതിയുടെ ഭാഗമായി ചെയ്യും. പൊതു ആശുപത്രികളില്‍ കാന്‍സര്‍ രോഗികള്‍ക്ക് മുടികൊഴിച്ചില്‍ കുറയ്ക്കാനുള്ള ചികിത്സകളും പദ്ധതി വഴി നല്‍കും.

Share this news

Leave a Reply

%d bloggers like this: