ചലച്ചിത്രപുരസ്‌കാരം നിര്‍ണ്ണയം അന്തിമഘട്ടത്തില്‍, മമ്മൂട്ടിയും മഞ്ജു വാര്യരും ജയസൂര്യയും മുസ്തഫയും പരിഗണനയില്‍

  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നിര്‍ണ്ണയം അന്തിമഘട്ടത്തോടടുക്കുന്നു. മികച്ച മത്സരമാണ് ഇക്കുറി നടന്നതെന്നാണ് സൂചന. സ്‌ക്രീനിംഗ് പൂര്‍ത്തിയായാല്‍ നാളെ വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മുന്നറിയിപ്പ് എന്ന സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടി,അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യ എന്നിവരെ മികച്ച നടന്‍മാരായി പരിഗണിക്കുന്നതായി സൂചനയുണ്ട്. ഐനിലെ പ്രകടനത്തിന് മുസ്തഫയെയും 1983യിലെ പ്രകടനത്തിന് നിവിന്‍ പോളിയെയും പ്രകടനത്തിന് പരിഗണിച്ചിട്ടുണ്ട്. മഞ്ജു വാര്യരാണ് അഭിനേത്രിക്കുള്ള പുരസ്‌കാര പരിഗണനയില്‍ മുന്നില്‍. ദേശീയ പുരസ്‌കാരം നേടി സിദ്ധാര്‍ത്ഥ് ശിവാ ചിത്രം … Read more

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവീ അവാര്‍ഡ് നിവിന്‍ പോളിക്കും മഞ്ജു വാര്യര്‍ക്കും

മികച്ച നടനുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍മൂവീ അവാര്‍ഡ് നിവിന്‍ പോളിക്ക്. മഞ്ജു വാര്യരാണ് മികച്ച നടി. കെപിഎസി ലളിതയ്!ക്ക് ആണ് ലൈഫ് ടൈം അച്ചീവ്!മെന്റ് അവാര്‍ഡ്. ദുബായില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്!തു. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവീ അവാര്‍ഡ് 2015 പട്ടിക ചിത്രം ബാംഗ്‌ളൂര്‍ ഡേയ്‌സ് സംവിധാനം അഞ്ജലി മേനോന്‍ (ബാംഗ്‌ളൂര്‍ ഡേയ്‌സ്) നടന്‍ നിവിന്‍ പോളി (ഓം ശാന്തി ഓശാന) നടി മഞ്ജു വാര്യര്‍ (ഹൗ ഓള്‍ഡ് ആര്‍ യൂ) ലൈഫ് … Read more

പുലിമുരുകന്റെ അദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

  മോഹന്‍ലാല്‍-വൈശാഖ് ചിത്രം പുലിമുരുകന്റെ അദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. വിയറ്റ്‌നാമിലെ ആദ്യ ഷെഡ്യൂളിനു ശേഷം ഇപ്പോള്‍ കേരളത്തില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് എത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത് കമാലിനി മുഖര്‍ജിയാണ്. ബിഗ് ബജറ്റ് മാസ് ചിത്രമായിട്ടാണ് വൈശാഖ് പുലിമുരുകന്‍ അണിയിച്ചൊരുക്കുന്നത്. മരുകന്‍ എന്ന കേന്ദ്രകഥാപാത്രമാണ് മോഹന്‍ലാല്‍. അധോലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് നടന്‍ പ്രഭുവും സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സ്റ്റന്‍ഡ് കൊറിയോഗ്രഫി ചെയ്യുന്നത് പീറ്റര്‍ ഹീനാണ്. ബാഹുബലി, … Read more

തബു വിവാഹിതയാകുന്നു…

മുംബൈ: ബോളിവുഡ് താരം തബു വിവാഹിതയാകുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ തബു തീരുമാനമെടുത്തത് നാല്പത്തിനാലാം വയസിലാണ്. പ്രണയനൈരാശ്യം ആയിരുന്നു വിവാഹം വൈകിയതിനുള്ള കാരണം. 1982 ല്‍ ‘ബസാര്‍’ എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച തബുവിന് കൂടുതല്‍ വേഷങ്ങള്‍ ലഭിച്ചത് തെലുങ്ക് ചിത്രങ്ങളിലായിരുന്നു. ഈ സമയത്തുണ്ടായ പ്രണയമാണ് പ്രശ്‌നമായിരുന്നത്. തെലുങ്കിലെ ഒരു സൂപ്പര്‍ ഹീറോ ആയിരുന്നു പ്രണയനായകന്‍. സാധാരണ സെലിബ്രിറ്റികളുടെ പ്രണയകഥയിലേത് പോലെ തന്നെ ഈ ബന്ധവും ഒരു ദുരന്ത ക്ലൈമാക്‌സിലാണ് എത്തിച്ചേര്‍ന്നത്. … Read more

ബാഹുബലി 500 കോടി ക്ലബില്‍

  തെന്നിന്ത്യന്‍ സിനിമക്ക് ഇത് അഭിമാനമുഹൂര്‍ത്തം. ബാഹുബലി അഞ്ഞൂറ് കോടി ക്ലബില്‍ ഇടം നേടി. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രം 500 കോടി കളക്ഷന്‍ നേടുന്നത്. ബാഹുബലി ടീമിന് ട്വിറ്ററിലൂടെ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ അഭിനന്ദനം അറിയിച്ചു. 500കോടിയുടെ കരുത്ത് കാട്ടി ബാഹുബലി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കൂടി പിറക്കുകയാണ്. വെറും നാലാഴ്!ച കൊണ്ടാണ് ബാഹുബലി 500കോടി കളക്ഷന്‍ നേടിയത്. ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമകളില്‍ പികെ, ഭജ്‌റംഗി … Read more

ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക ശര്‍മ്മ

മുഖം വെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക ശര്‍മ്മ . പരസ്യവാചകങ്ങള്‍ വര്‍ണവിവേചനവും ലിംഗവിവേചനവും പ്രചരിപ്പിക്കുന്നതുകൊണ്ട് അത്തരം പരസ്യങ്ങളിലേക്ക് താനില്ലെന്ന നിലപാടിലാണ് താരം. അന്താരാഷ്ട്ര ബ്രാന്‍ഡായ പാന്റീന്റെ ഹെയര്‍ പ്രോഡക്റ്റുകളുടെ ബ്രാന്‍ഡ് അംബാസഡറായി അനുഷ്‌കയെ നിയമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഇവന്റിലാണ് അനുഷ്‌ക തന്റെ നിലപാട് വ്യക്തമാക്കിയത്. ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ നിന്ന് ബോളിവുഡ് നടി കങ്കണ റണൗട്ടും അടുത്തിടെ പിന്‍വാങ്ങിയിരുന്നു. അത്തരം പരസ്യത്തില്‍ ഒരിക്കലും പ്രത്യക്ഷപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കങ്കണ പറഞ്ഞത്. അതിനു … Read more

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ നായകനാകുന്ന മുത്തുഗൗവ്,തന്നില്‍ നിന്നും അമിതമായൊന്നും പ്രതീക്ഷിക്കരുതെന്ന് ഗോകുല്‍

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്നു. മുത്തുഗൗവ് എന്ന ചിത്രത്തിലാണ് ഗോകുല്‍ സുരേഷ് നായകനാകുന്നത്. വിപിന്‍ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അച്ഛനുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്യരുതെന്നാണ് ഗോകുലിന്റെ അപേക്ഷ. മലയാള സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്ന കണ്ണു കൊണ്ട് തന്നെ കാണേണ്ടതില്ല. ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നതിന്റെ പേടിയുണ്ട്. അഭിനയിച്ചാല്‍ എത്രമാത്രം മികവുള്ളതാകും എന്നറിയില്ല. അതുകൊണ്ടുതന്നെ തന്നില്‍ നിന്നും പ്രേക്ഷകര്‍ അമിതമായൊന്നും പ്രതീക്ഷിക്കരുത്. ഇതെന്റെ ചുവടുവയ്പ്പു മാത്രമാണ്. സിനിമയില്‍ നല്ല പേരെടുക്കാന്‍ തന്നെയാണ് ആഗ്രഹമെന്നും ഗോകുല്‍ സുരേഷ് … Read more

അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തില്‍ തിരിച്ച് വരുന്നു

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരനായ നായകന്‍ എന്ന് വിശേഷണത്തിന് അര്‍ഹനായിരുന്ന  അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തില്‍ തിരിച്ച് വരുന്നു. എം. രാജ സംവിധാനം ചെയ്യുന്ന ‘തനി ഒരുവന്‍’ എന്ന ചിത്രത്തിലാണ് അരവിന്ദ് സ്വാമിയുടെ വില്ലന്‍ അവതാരം പ്രേക്ഷകരുടെ ആകാംക്ഷ മുള്‍മുനയിലെത്തിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നുകഴിഞ്ഞു. ഒരു കാലത്ത് സ്ത്രീ പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു അരവിന്ദ് സ്വാമി. 1992ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ റോജ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ആ ഇരുപതുകാരന്‍ ഇന്നും നമ്മുടെ മനസ്സില്‍ … Read more

ടെലിവിഷന്‍ താരത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍

തിരുവനന്തപുരം: ടെലിവിഷന്‍ താരത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍ . തിരുവനന്തപുരം വെമ്പായം സ്വദേശി ആണ് പിടിയിലായത്. തനിക്കുണ്ടായ ദുരവസ്ഥ ഇനി മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് നടി ഗായത്രി അരുണ്‍ പ്രതികരിക്കുകയും ചെയ്തു . ഏഷ്യാനെറ്റിലെ പരസ്പരം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയയായ ഗായത്രി അരുണാണ് അപവാദപ്രചരണത്തിന് ഇരയായത്. നടിയുടെ പേരിലുള്ള വ്യാജ ചിത്രങ്ങളും അശ്ലീല കമന്റുകളും ആണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതിനെതിരെ നടി നല്‍കിയ പരാതിയിലാണ് വെമ്പായം സ്വദേശിയും ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയുമായ മുനീബ് … Read more

അങ്ങിനെ ഞാനും പ്രേമം കണ്ടു …മനുഷ്യന്റെ ഗൃഹാതുരത്വം നിറഞ്ഞ വരണ്ട ഭൂമിയില്‍ പ്രേമം ഒരു നല്ല പുഷ്പവൃഷ്ടി നടത്തി…ബാലചന്ദ്രമേനോന്റെ പോസ്റ്റ്

വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കിടയില്‍ പ്രേമം ഇപ്പോഴും നിറഞ്ഞ സദസ്സിന് മുമ്പില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തെ പ്രമുഖരില്‍ പലരും ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ബാലചന്ദ്രമേനോനാണ് ഒടുവില്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. പ്രേമം താന്‍ ശ്രദ്ധിക്കാന്‍ കാരണമായ പ്രേക്ഷക പ്രതികരണങ്ങളും ബാലചന്ദ്രമേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം. അങ്ങിനെ ഞാനും പ്രേമം കണ്ടു … തുടക്കം മുതലേ ഈ ചിത്രം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എക്കാലത്തെയും അതിശയിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയ ഈ ചിത്രം പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയതാണ് … Read more