ഫാ. മാര്‍ട്ടിന്റെ പോസ്റ്മോര്‍ട്ടം കഴിഞ്ഞു, മരണകാരണം പുറത്തുവിട്ടില്ല

ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ നടന്നെങ്കിലും മരണകാരണം കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ഏറെ വൈകും. വിദഗ്ധര്‍ അടങ്ങിയ സംഘം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍ അവലോകനം ചെയ്യും. ഇതില്‍ മരണകാരണം കണ്ടെത്താനായാല്‍ അടുത്തയാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയും അധികൃതര്‍ക്ക് മരണകാരണ സംബന്ധമായ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല എങ്കില്‍ കൂടുതല്‍ കോശ … Read more

കുഞ്ഞിനെ ദത്തെടുക്കുവാന്‍ സമീപിച്ച ഇന്ത്യന്‍ വംശജരായ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ചതായി റിപ്പോര്‍ട്ട്

കുഞ്ഞിനെ ദത്തെടുക്കുവാന്‍ സമീപിച്ച ഇന്ത്യന്‍ വംശജരായ ദമ്പതികളെ ബ്രിട്ടനിലെ സര്‍ക്കാര്‍ ഏജന്‍സി അധിക്ഷേപിച്ചു. ബ്രിട്ടനിലെ ബെര്‍ക്ക്‌ഷേറിലെ താമസക്കാരായ ഇന്ത്യന്‍ വംശജരായ സന്ദീപിന്നെയും ഭാര്യ റീന മന്ദറിനെയുമാണ് കുഞ്ഞിനെ ദത്തെടുക്കുവാന്‍ സമീപിച്ച ബ്രിട്ടനിലെ സര്‍ക്കാര്‍ ഏജന്‍സി വംശീയമായി അധിക്ഷേപിച്ചത്. നിറമോ വംശമോ നോക്കാതെ കുഞ്ഞിന് സ്‌നേഹം നിറഞ്ഞ ഒരു വീടിന്റെ സുരക്ഷിതത്വം നല്‍കാമല്ലോ എന്നോര്‍ത്താണ് ദമ്പതികള്‍ ദത്തെടുക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ ഏജന്‍സിയെ സമീപിച്ചത്. എന്നാല്‍ തങ്ങളുടെ സംരക്ഷണയിലുള്ളത് വെള്ളക്കാരായ കുട്ടികളാണെന്നും അതിനാല്‍ ബ്രിട്ടീഷ്-യൂറോപ്യന്‍ അപേക്ഷകര്‍ക്കാണ് ദത്ത് നല്‍കുന്നതില്‍ മുന്‍ഗണന … Read more

ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും; വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടു; മരണത്തില്‍ ദിരൂഹത തുടരുന്നു

ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ ദുരൂഹമരണത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അന്വേഷണം കാര്യക്ഷമമാക്കാനും എംബസി മുഖാന്തരം മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചിരുന്നു. മരണകാരണം കണ്ടെത്താന്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കണം. മൃതദേഹം എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുഷമ … Read more

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം; എംപിമാരുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം. എംപി മാരുടെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു. എന്നാല്‍ നിര്‍ണായക വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന് പുറത്ത് നിന്ന് ഇമെയിലില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്രിട്ടന്റെ ആരോഗ്യരംഗത്തെ തകിടംമറിച്ച റാന്‍സെംവെയര്‍ ആക്രമണത്തിന് പിന്നാലെയാണ് പാര്‍ലമെന്റിലും സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഹാക്കര്‍മാര്‍ പിടിച്ചെടുക്കുന്ന ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമല്ല ഇക്കുറി റിപ്പോര്‍ട്ട് ചെയ്തത്. സൈബര്‍ ആക്രമണത്തില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്നതായി വാണിജ്യമന്ത്രി ലിയാം ഫോക്സ് … Read more

ലണ്ടനിലെ ഫ്‌ലാറ്റില്‍ വീണ്ടും തീപിടുത്തം; ആളപായം ഒഴിവായി

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറുംമുമ്പേ ലണ്ടന്‍ നഗരത്തിലെ മറ്റൊരു അപ്പാര്‍ട്ടുമെന്റില്‍ തീപിടുത്തം. ഒരു ഫ്ലാറ്റ് കത്തിച്ചാമ്പലായി. ഒരാള്‍ക്ക് പരിക്കേറ്റു. 72 ഫയര്‍ഫോഴ്സ് ജീവനക്കാരുടെ മണിക്കൂറുകള്‍ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് തീയണക്കാനായത്. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.അപ്പാര്‍ട്ടുമെന്റിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെങ്ങും പുക നിറഞ്ഞിരുന്നു. ആളുകള്‍ പരിഭ്രാന്തരായി പുറത്തേയ്ക്കു ഓടി. ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഭീഷണി മൂലം ലണ്ടനിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം 800 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ആവശ്യമായ സുരക്ഷയില്ലെന്ന് … Read more

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് വിവരം. വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായെന്ന വാര്‍ത്തകള്‍ വന്നത്. എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചുവരികയായിരുന്ന വൈദികന്‍ ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു. ബുധനാഴ്ച മുതലാണു അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലാതായത്. പിഎച്ച്ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികന്‍ ദിവ്യബലിയര്‍പ്പിക്കാന്‍ … Read more

തീപിടുത്ത ഭീഷണി: ലണ്ടനില്‍ അഞ്ച് കെട്ടിടങ്ങളില്‍ നിന്നായി 800 കുടുംബങ്ങളെ ഒഴിപ്പിച്ചു

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഭീഷണി മൂലം ലണ്ടനിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും 800 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ആവശ്യമായ സുരക്ഷയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ അഞ്ച് ബഹുനില കെട്ടിടങ്ങളില്‍ നിന്നുമാണ് കുടുംബങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചത്. അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് കാംഡെന്‍ കൗണ്‍സില്‍ ലീഡര്‍ ജോര്‍ജിയ ഗൗള്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ ഉണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷാ … Read more

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ഔദ്യോദിക തുടക്കം കുറിച്ചു; ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 400 മില്യണ്‍ യൂറോ ആവശ്യപ്പെട്ട് IBEC

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യുടെ ബ്രെക്‌സിറ്റ് നയം എങ്ങനെയുള്ളതാവുമെന്ന ആശങ്കക്കിടെയാണ് നടപടികളുടെ തുടക്കം. തെരേസ കഠിന ബ്രെക്‌സിറ്റ് നയം ഒഴിവാക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ബ്രസല്‍സില്‍ ബ്രിട്ടിഷ് ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും യൂറോപ്യന്‍ യൂനിയനിലെ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയറും ആണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ബ്രെക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ അകറ്റുകയാണ് ആദ്യ കടമ്പയെന്ന് ബേണിയര്‍ പറഞ്ഞു. ബ്രിട്ടന്‍ ഇ.യു വിട്ടാലും ബ്രിട്ടനില്‍ തുടരുന്ന ഇ.യു പൗരന്മാരുടെ … Read more

ലണ്ടനില്‍ മുസ്ലീം പള്ളിക്ക് സമീപം ആള്‍ക്കൂട്ടത്തിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി: ഒരാള്‍ കൊല്ലപ്പെട്ടു

  ലണ്ടനില്‍ ആള്‍കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 12 മണിയോടെയാണ് വടക്കന്‍ ലണ്ടനില്‍ മുസ്ലീം പള്ളിക്കടുത്ത് സംഭവമുണ്ടായത്. വിശുദ്ധ മാസമായ റമദാനില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കിടയിലേക്കാണ് വാഹനം ഓടിച്ചു കയറ്റിയത്. വാന്‍ ഡ്രൈവറെ ആളുകള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. നടന്നത് അപകടമാണോ ഭീകരാക്രമണമാണോയെന്ന കാര്യത്തില്‍ തുടക്കത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം റോഡ് അടച്ചിട്ട പൊലീസ് സ്ഥലത്തിന്റെ … Read more

ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മാക്രോണിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം

ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടിക്ക് വന്‍ വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയിലെ 577ല്‍ 361 സീറ്റുകള്‍ മാക്രോണിന്റെ പാര്‍ട്ടി നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46ഉം ലാ ഫ്രാന്‍സ് ഇന്‍സോമൈസ് 26ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റു പാര്‍ട്ടികള്‍ 10ഉം സീറ്റുകളും നേടി. 577അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ 289 സീറ്റുകള്‍ വേണം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ എതിരാളിയായിരുന്ന നാഷനല്‍ ഫ്രണ്ടിന്റെ … Read more