ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്കു കണ്ണീരോടെ വിട നല്‍കി; മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക്, സംസ്‌കാരം വെള്ളിയാഴ്ച മാതൃ ഇടവകയില്‍ നടക്കും

സ്‌കോട്ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ നിര്യാതനായ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്കു എഡിന്‍ബറോയില്‍ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മാര്‍ട്ടിന്‍ അച്ചന്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്രൊസ്റ്റോഫിന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയിലും , പൊതുദര്‍ശന ചടങ്ങിലും സ്‌കോട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു. ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും സ്‌കോട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള … Read more

അയര്‍ലണ്ട് മലയാളിക്ക് വധുവിനെ ആവശ്യമുണ്ട്

Ireland settled Malayali Catholic parents are looking for their son( Irish citizen 26 years /173cm/fair/M.Tec.in Mechtaronics, working in mnc,,)from professionally qualified, Employed, Keralite Bridegroom from IRELAND, UK, EU, (preferably brought up here). Please Correspond to : goel2017@hotmail.com

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഡബ്ലിനില്‍ ആഗസ്റ്റ് 6ന്

ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം. ആഗസ്റ്റ് 6ന് ഡബ്ലിനില്‍ പ്രവേശന പരീക്ഷ ബള്‍ഗേറിയയിലെ പ്രമുഖ മെഡിക്കല്‍ യുണിവേഴ്‌സിറ്റികളിലേക്ക് ഈ അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് അവസാനിക്കുകയാണ്. വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഡബ്ലിനില്‍ വെച്ചു നടക്കുക. പ്രവേശന പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റിരിയല്‍സ് കുട്ടികള്‍ക്ക് അയച്ചു കഴിഞ്ഞു. 3 ദിവസത്തെ പഠനം കൊണ്ട് 100 ശതമാനം മാര്‍ക്ക് വാങ്ങാവുന്ന തരത്തിലാണ് അവ തയ്യാറാക്കിയിരിക്കുന്നത്. കിഴക്കേ യൂറോപ്പിലെ … Read more

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഇന്ന് വിട്ടു കിട്ടും, അടുത്തയാഴ്ച നാട്ടിലേക്ക്

ദൂരൂഹ സാഹചര്യത്തില്‍ കാണാതായി പിന്നീട് എഡിന്‍ബറോയിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഇന്ന് വിട്ടുനല്‍കും. അഞ്ചാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ആണ് മൃതദേഹം വിട്ടു കിട്ടുന്നത്. പെട്ടന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്ന് ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വേണ്ടി ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും എയര്‍ലൈന്‍സില്‍ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ലഭ്യമായാല്‍ ഉടന്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും. ഫാ. … Read more

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ (MMF) മെല്‍ബണ്‍ ഓണം 2017 മുഖ്യാതിഥി ചലച്ചിത്ര താരം അജു വര്‍ഗ്ഗീസ്

മെല്‍ബണ്‍:- ‘ നാമൊന്ന് നമ്മളൊന്ന് ‘ എന്ന സന്ദേശമുയത്തി ആസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായ മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ (MMF) ഓണം 2017 -ല്‍ മുഖ്യ അതിഥിയായി പ്രമുഖ യുവചലച്ചിത്ര നടന്‍ അജുവര്‍ഗ്ഗീസ് പങ്കെടുക്കുന്നു. കലാകായിക സാംസ്‌കാരിക ജീവകാരുണ്യമേഘലകളില്‍ മറ്റാര്‍ക്കും അവകാശപ്പെടുവാന്‍ ആകാത്ത വിധമുള്ള പ്രവര്‍ത്തനങ്ങളുമായി യാണ് മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ (MMF) മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്, MMF ന്റെ സ്ഥിരം വേദിയായ സ്പ്രിംഗ് വെല്‍ Town ഹാളില്‍ 2017 ആഗസ്റ്റ് 26ന് ശനിയാഴ്ചയാണ് ഓണാഘോഷ … Read more

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന പദവി ഇന്ത്യാക്കാരന്

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന പദവി ഇന്ത്യക്കാരനായ അര്‍പ്പന്‍ ധോഷിക്ക് സ്വന്തം. ബ്രിട്ടനിലെ ഷെഫീല്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുമാണ് അര്‍പ്പന്‍ എംബിബിഎസ് കരസ്ഥമാക്കിയത്. 21 വയസുമാത്രം പ്രായമുള്ള അര്‍പ്പന്‍ അടുത്ത മാസം വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിക്കും. 21 വയസും 335 ദിവസവുമായിരിക്കെയാണ് അര്‍പ്പന്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. നേരത്തെ 2010ല്‍ ഈ റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ റാച്ചല്‍ ഫയേ ഹില്ലിനൊപ്പമായിരുന്നു. അദ്ദേഹം 21 വയസും 352 … Read more

ഫാ. മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇനിയും വൈകും; അന്വേഷണം തുടരുന്നു

മൂന്നാഴ്ച മുമ്പ് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ ഇനിയും വൈകും. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞയാഴ്ച സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളൂയെന്നുമാണ് സിഐഡി ഓഫിസര്‍, സഭയുടെയും ഫാ. മാര്‍ട്ടിന്റെയും പ്രതിനിധിയായ ഫാ. ടെബിന്‍ ഫ്രാന്‍സിസ് പുത്തന്‍പുരയ്ക്കലിനെ അറിയിച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കഴിഞ്ഞമാസം ഇരുപതിന് ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീട് അച്ചനെ മരിച്ച നിലയില്‍ … Read more

ലണ്ടനിലെ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തത്തിന്റെ ആഘാതവും ഞെട്ടലും മാറും മുമ്പെ പ്രശസ്തമായ കാംഡണ്‍ ലോക് മാര്‍ക്കറ്റിലും വന്‍ തീപിടുത്തം. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പാണ് ഇംഗ്ലണ്ടിനെ ആശങ്കയിലാക്കി വീണ്ടും തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച്ച അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായ വിവരം പുറത്തുവന്നത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നി ശമന സേന തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ഇത് ആളിപ്പടരുകയായിരുന്നു. പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം അപകടത്തിന്റെ ഭീകരത … Read more

ബ്രിട്ടനില്‍ ഗര്‍ഭം ധരിച്ച ആദ്യ യുവാവ് പ്രസവിച്ചു

ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച യുവാവ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്. 21 വയസുകാരനായ ഹെയ്ഡന്‍ ക്രോസാണ് കഴിഞ്ഞ മാസം 16ന് ഗ്ലസ്റ്റര്‍ഷെയറിലെ റോയല്‍ ഹോസ്പിറ്റലില്‍ സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ വര്‍ഷമാദ്യം താന്‍ നാല് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ തന്നെ ഹെയ്ഡന്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഔദ്യോഗിക രേഖകള്‍ പ്രകാരം പെണ്‍കുട്ടിയായി ജനിച്ച ഹെയ്ഡന്‍ പുരുഷനായാണ് ജീവിക്കുന്നത്. എന്നാല്‍ ശരീരം പൂര്‍ണമായും പുരുഷന്റേത് പോലെയായി മാറുന്നതിന് മുന്‍പെ, തനിക്ക് … Read more

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുന്നുണ്ടോ? എങ്കില്‍ യൂറോപ്പില്‍ കുറഞ്ഞ ചിലവില്‍ പഠിക്കാന്‍ ഇതാ ഒരു നല്ല അവസരം

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡി മെഡിസിന്‍ യൂറോപ്പ് എന്ന സ്ഥാപനം. 2017 ലേക്കുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതായി സ്ഥാപനത്തിന്റെ അയര്‍ലണ്ട് മാനേജര്‍ മനോജ് മാത്യു അറിയിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും ഈ യൂണിവേഴ്‌സിറ്റികളുടെ മാത്രം … Read more