ഷെറിന് മാത്യൂസ് വധം: പങ്ക് നിഷേധിച്ച് വളര്‍ത്തമ്മയായ സിനി മാത്യൂസ്
യു.എസിലെ ഹ്യൂസ്റ്റനില്‍ നടന്ന ഇന്ത്യന്‍ ബാലിക ഷെറിന് മാത്യൂസിന്റെ കൊലയില്‍ തനിക്ക് പങ്കില്ലെന്ന് കുട്ടിയുടെ വളര്‍ത്തമ്മ സിനി മാത്യൂസ്. മൃതദേഹം വീട്ടില്‍നിന്ന് പുറത്തേക്ക് െകാണ്ടുപോവാന് സഹായിച്ചിട്ടില്ലെന്നും ചോദ്യംചെയ്യലില്‍ അവര്‍ പറഞ്ഞു. വെസ്ലി മാത്യൂസും സിനിയും ഇന്ത്യയില്‍നിന്ന് ദത്തെടുത്ത ഷെറിന് മാത്യൂസിനെ ഈമാസം ഏഴിനു ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നഗരപ്രാന്തമായ ഡാളസിലെ കനാലില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്െതങ്കിലും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. പരസ്പരവിരുദ്ധമായ … Read more