അമേരിക്കയിലേക്ക് അഭയാര്‍ത്ഥികള്‍ വരുന്നതിന് കര്‍ക്കശമായ സ്‌ക്രീനിംഗ് നിയമങ്ങള്‍ നടപ്പിലാക്കുന്നു

  അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് പകരം പുതിയ സ്‌ക്രീനിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു. ആഗോളവ്യാപകമായി അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നത് കഴിഞ്ഞ മാസങ്ങളായി ട്രംപ് നിരോധിച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം ട്രംപ് ഒപ്പ് വച്ചിരുന്ന എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നതിനായിരുന്നു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ സ്‌ക്രീനിംഗ് നിയമങ്ങള്‍ അനുസരിച്ച് അമേരിക്കയിലേക്ക് വരുന്നവരുടെ പശ്ചാത്തലം കൂടുതല്‍ ശ്രദ്ധയോടെയും സൂക്ഷ്മമായും വിശകലനം ചെയ്യുന്നതാണ്. കടുത്ത … Read more

മെസ്സിക്കും ലോകകപ്പിനും ഐഎസ് ഭീഷണി

  അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനും ഐഎസ് ഭീഷണി. ലോകകപ്പിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് മെസ്സിയുടെ കണ്ണില്‍ നിന്ന് രക്തം ഒഴുകുന്ന ചിത്രം ഐഎസ് അനുകൂലികള്‍ പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ചിത്രം പുറത്തുവിട്ടതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം. നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് നിങ്ങള്‍ യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. അഴിക്ക് പിറകില്‍, … Read more

കുഞ്ഞ് ഷെറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍

  അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിന്റെ പുതിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ. പാല്‍ കുടിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രകോപിതനായ താന്‍ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് വെസ്ലിയുടെ പുതിയ മൊഴി പുറത്തു വന്നിരിക്കുന്നത്. ഈ സമയം ഭാര്യയും നഴ്‌സുമായ സിനി ഉറക്കത്തിലായിരുന്നുവെന്ന് വെസ്ലി പറയുന്നു. സിനിയെ അറിയിക്കാതെയാണ് മൃതദേഹം പുറത്ത് ഉപേക്ഷിച്ചതെന്നാണ് വെസ്ലി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മാത്രമല്ല രാവിലെ എട്ട് മണിയായിട്ടും സിനി ഉറക്കമുണര്‍ന്നില്ല എന്നും … Read more

സിറിയയില്‍ പിടിമുറുക്കി സൈന്യം; പ്രധാന താവളം നഷ്ടമായി ഐഎസ്

  സിറിയയില്‍ ഇസ്‌ളാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട റാഖ നഗരവും അവര്‍ക്ക് കൈവിട്ടു. ചൊവ്വാഴ്ച നഗരത്തിലെ നാഷണല്‍ ഹോസ്പിറ്റലിന്റെയും മറ്റും നിയന്ത്രണം കുര്‍ദിഷ് പെഷ്‌മെര്‍ഗ സേനയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ജനാധിപത്യ സേന (എസ്ഡിഎഫ്) പിടിച്ചെടുത്തതോടെ അവസാനത്തെ പ്രധാന താവളവും അവര്‍ക്ക് നഷ്ടമായി. ഇനി ഡിര്‍ എസ്സോര്‍മാത്രമാണ് ഐഎസിന്റെ നിയന്ത്രണത്തിലുള്ളത്. റാഖ നഗരം പിടിച്ചെടുത്തതായി ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും ഇസ്‌ളാമിക ജിഹാദികളുടെ ഭരണമെന്ന ശവപ്പെട്ടിക്ക് അവസാനത്തെ ആണിയും വീണതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. … Read more

മനുഷ്യ മനസിനെ ഡീ കോഡ് ചെയ്യുന്ന കൃത്രിമ ബുദ്ധി വികസിപ്പിച്ചു

  മനുഷ്യ മനസ്സിനെ ഡീകോഡ് ചെയ്യാനും, തലച്ചോറിന്റെ സ്‌കാനിങ് വിശകലനം ചെയ്യുന്നതിലൂടെ ഒരാള്‍ എന്താണു കാണുന്നതെന്നു വ്യാഖ്യാനിക്കാനും കഴിയുന്ന പുതിയ കൃത്രിമ ഇന്റലിജന്‍സ് സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഗവേഷണം കൂടുതല്‍ വികസിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പുതിയ ഉള്‍ക്കാഴ്ചകളിലേക്കു നയിക്കുന്നതിനും ഇത് ഇടയാക്കുമെന്നും കരുതുന്നുണ്ട്. സങ്കീര്‍ണമായ നാഡീ ശൃംഖല എന്ന് അറിയപ്പെടുന്ന അല്‍ഗോരിഥമാണു ഗവേഷണത്തില്‍ നിര്‍ണായകമായത്. മനുഷ്യന്റെ മുഖവും മറ്റ് തിരിച്ചറിയല്‍ വസ്തുവും തിരിച്ചറിയാന്‍ കമ്പ്യൂട്ടറുകളെയും സ്മാര്‍ട്ട്ഫോണിനെയും പ്രാപ്തമാക്കുന്നത് ഈ അല്‍ഗോരിഥമാണ്. ഡീപ് ലേണിംഗ് … Read more

റഷ്യയിലും ഉക്രൈനിലും റാന്‍സംവെയര്‍ ആക്രമണം; ജാഗ്രത നിര്‍ദ്ദേശം നല്‍കി സൈബര്‍ വിദഗ്ദര്‍

  ലോകത്ത് ഏറ്റവുമധികം ഭീതി വിതച്ച വാനാ ക്രൈ സൈബര്‍ ആക്രമണത്തിന് ശേഷം റഷ്യയെയും ഉക്രൈനെയും ആക്രമിച്ച് പുതിയ റാന്‍സംവെയര്‍. ബാഡ് റാബിറ്റ് എന്ന് പേരുള്ള റാന്‍സംവെയറാണ് ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയായിട്ടുള്ളത്. ചൊവ്വാഴ്ച റാന്‍സംവെയര്‍ ആക്രമണമുണ്ടായതോടെ ഉക്രൈനിലെ ഒഡേസ വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ക്ക് കാലതാമസം അനുഭവപ്പെട്ടിരുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട സംവിധാനം സൈബര്‍ ആക്രമണത്തിന് വിധേയമായതോടെ പല വിമാനങ്ങളും ഏറെ വൈകിയാണ് സര്‍വ്വീസ് നടത്തിയതെന്ന് ഒഡേസ വിമാനത്താവളത്തിന്റെ വക്താവ് വ്യക്തമാക്കി. റഷ്യയിലെ മെട്രോ സര്‍വ്വീസിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. … Read more

ഷെറിന്റെ മൃതദേഹം സ്ഥിരീകരിച്ചു; ഷെറിന്റേത് കൊലപാതകം തന്നെയെന്നും പിതാവ് വെസ്ളിയുടെ മൊഴിയെന്ന് പൊലീസ്

  അമേരിക്കന്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത ഷെറിന്‍ എന്ന മൂന്നുവയസുകാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയെന്ന് പൊലീസ്. കഴിഞ്ഞദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും കുട്ടിയുടെ മരണത്തിലുള്ള പങ്ക് വളര്‍ത്തച്ഛന്‍ വെസ്ളി മാത്യു സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. പാല്‍ നല്‍കിയപ്പോള്‍ കുടിക്കാന്‍ തയ്യാറാകാത്ത ഷെറിനെ പിതാവ് വെസ്ളി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. ഷെറിന്‍ മരിച്ചെന്നു കരുതി മൃതദേഹം വീടിന് പുറത്തേക്ക് മാറ്റുകയായിരുന്നുവെന്നാണ് വെസ്ളി ഇപ്പോള്‍ പൊലീസിന് നല്‍കിയ … Read more

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു

ന്യൂഡല്‍ഹി : ചൈനീസ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന എല്ലാ സൈനികര്‍ക്കും ചൈനീസ് ഭാഷയിലുള്ള അടിസ്ഥാന ജ്ഞാനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയ വിനിമയം കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഐടിബിപിയുടെ മസൂറി അക്കാദമിയില്‍ ഇതിനായി പ്രത്യേക സെല്‍ രൂപികരിച്ചെന്നും 150 ഓളം സൈനികര്‍ ചൈനീസ് ഭാഷയായ മണ്ടാരിന്‍ പഠിച്ച് കഴിഞ്ഞതായും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. നിലവില്‍ 90,000 ഐടിബിപി ഉദ്യോഗസ്ഥരെയാണ് … Read more

ശ്രദ്ധിക്കാനുള്ള കഴിവ് സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതാക്കുമെന്നു പഠനം

  ഡിജിറ്റല്‍ ടെക്നോളജികളും, ഡിവൈസുകളും, പ്രത്യേകിച്ച് സ്മാര്‍ട്ട്ഫോണുകള്‍ ഇന്നു ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു ദിവസം ശരാശരി മൂന്ന് മണിക്കൂര്‍ വരെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതായിട്ടാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കുമ്പോള്‍ നിരവധി ദോഷങ്ങളുണ്ടെന്നു സ്ഥാപിക്കുകയാണു പുതിയ ഗവേഷണ റിപ്പോര്‍ട്ട്. ക്ലാസില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നത്, വിദ്യാര്‍ഥികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും അതിലൂടെ അക്കാദമിക തലത്തിലുള്ള പ്രകടനത്തെയും ബാധിക്കുമെന്നു പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. സ്മാര്‍ട്ട് ഡിജിറ്റല്‍ ഡിവൈസുകള്‍ … Read more

ആധാര്‍ സുരക്ഷിതമാണോ? ബയോമെട്രിക് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുമോ ?

  എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് പറയുന്ന കാലമാണ് കടന്നുപോകുന്നത്. സുരക്ഷ കണക്കിലെടുത്താണ് അധികൃതര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ലഭിയ്ക്കുമെന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. ബയോമെട്രിക് വിവരങ്ങള്‍ അടക്കം ലഭ്യമാകും എന്നതു കൊണ്ട് ബാങ്കുകള്‍ ഉള്‍പ്പെടെയുളള ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും ആധാര്‍ നിര്‍ബന്ധമായി ആവശ്യപ്പെടുന്നു. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യവും ഇതൊടൊപ്പം ഉയരുകയാണ്. ബയോമെട്രിക് ഡേറ്റയില്‍ ഒരിക്കലും മാറ്റം വരുത്താന്‍ കഴിയില്ല എന്ന വസ്തുതയാണ് സംശയങ്ങള്‍ ഉയരാന്‍ കാരണം. ഫിംഗര്‍ പ്രിന്റ് വിവരങ്ങള്‍ … Read more