നിമിഷങ്ങള്‍ കൊണ്ട് പല രാജ്യങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള മിസൈലുമായ് റഷ്യ

  നിമിഷ നേരം കൊണ്ട് വിവിധ രാജ്യങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കാന്‍ സാധിക്കുന്ന സാത്താന്‍-2 എന്ന അണുബോംബ് വാഹിനി പരീക്ഷണത്തില്‍ വിജയം കൈവരിച്ചിരിക്കുകയാണ് റഷ്യ. ഇക്കാര്യം പ്രതോരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പ്ലെസ്‌ടെക് കോസ്‌മോഡ്രോം എന്ന സ്ഥലത്ത് നിന്നാണ് ‘ആര്‍.എസ്.28’ എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ എന്ന ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിച്ചത്. 3600 കിലോമീറ്റര്‍ അകലെയുള്ള കുറ ടെസ്റ്റ് റേഞ്ചിലാണ് ഇത് പതിച്ചത്. കൂടാതെ മൂന്ന് സമുദ്രാന്തര്‍വാഹിനികളിലൂടെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ടെസ്റ്റുകളും വിജയിച്ചുവെന്ന് അതികൃതര്‍ വ്യക്തമാക്കി. ഇവയില്‍ രണ്ടെണ്ണം … Read more

കെന്നഡി വധം: ആയിരക്കണക്കിന് രേഖകള്‍ യു.എസ് പുറത്തുവിട്ടു

  യു.എസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷനല്‍ ആര്‍ക്കൈവ്‌സില് സൂക്ഷിച്ചിരുന്ന 2891 രഹസ്യരേഖകള്‍ പുറത്തുവിട്ടു. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, രഹസ്യരേഖകളുടെ ഒരു ഭാഗം മാത്രമാണ് യു.എസ് സര്‍ക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടത്. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സി.ഐ.എയുടെയും എഫ്.ബി.ഐയുടെയും അഭ്യര്‍ഥന മാനിച്ച് ചില സുപ്രധാനരേഖകള്‍ പുറത്തുവിടാതെ മാറ്റിവെക്കുകയായിരുന്നു. കെന്നഡിയുടെ ഘാതകനെന്നുകരുതുന്ന ലീ ഹാര്‍വി ഒസ്വാള്‍ഡിനെതിരെ വധഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ ഡാളസ് പൊലീസിന് എഫ്.ബി.െഎ … Read more

മെര്‍സല്‍ സിനിമയാണ്, വിലക്കാനാവില്ല -മദ്രാസ് ഹൈകോടതി

  കേന്ദ്രസര്‍ക്കാറിനെതിരായ വിവാദപരാമര്‍ശങ്ങള്‍ നടത്തിയ മെര്‍സല്‍ സിനിമക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളി. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും യഥാര്‍ഥ ജീവിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തില്‍ ചരക്കു-സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച സംഭാഷണങ്ങള്‍ നീക്കണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന് നിര്‍േദശം നല്‍കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന് എ. അശ്വഥമാന്‍ നല്കിയ പൊതുതാല്‍പര്യഹര്‍ജിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും എം. സുന്ദറുമടങ്ങിയ ബെഞ്ച് … Read more

ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സങ്കീര്‍ണതയില്‍പ്പെട്ട് സ്പെയിന്‍

  സ്പെയിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ആ രാജ്യം എത്തപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ച കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതോടെയാണ് സ്പെയിന്‍ കടുത്ത പ്രതിസന്ധിയിലേക്ക് വീണിരിക്കുന്നത്. തങ്ങള്‍ സ്പെയിനില്‍ നിന്നും സ്വാതന്ത്രരാകുന്നതായും പരമാധികാര സ്വതന്ത്രരാജ്യമായി നിലനില്‍ക്കുമെന്നും കാറ്റലോണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ലെന്നും കാറ്റലോണിയ സ്പെയിന്റെ ഭാഗമായി തന്നെ തുടരുമെന്നും രാജ്യത്തെ നിയമം അവിടെയും പുനഃസ്ഥാപിക്കപ്പെടുമെന്നും സ്പെയിന്‍ പ്രധാനമന്ത്രി മരിയോ രെജോയി നിലപാട് അറിയിച്ചു രംഗത്തു വന്നു. ഇതിനു പിന്നാലെ കാറ്റലോണിയന്‍ … Read more

സ്പാനിഷ് ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

  സ്പെയിനിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നാണ് കാറ്റലന്‍ പാര്‍ലമെന്റ് ഔദ്യോഗിക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. കാറ്റലോണിയക്കുമേല്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സ്പെയിന്‍ നടത്തിവരുന്നതിനിടയ്ക്കാണ് ഇവര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സ്വാതന്ത്ര പ്രഖ്യാപനത്തിനു പിന്നാലെ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചു. സ്‌പെയിനില്‍ നിന്നു വേര്‍പ്പെട്ട് സ്വാതന്ത്ര്യം … Read more

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കനത്ത തിരിച്ചടി;പുതിയ നീക്കവുമായി ഫെയ്സ്ബുക്ക്…

  നെറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിച്ച നവ മാധ്യമ ഇടപെടലുകള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നീക്കവുമായി സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ഭീമന്‍ ഫെയിസ് ബുക്ക് . ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന പുതിയ നീക്കവുമായി ഫെയ്സ്ബുക്ക് രംഗത്ത് . സാധാരണയായി ഫെയ്സ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെയ്സ്ബുക്ക് പുതിയ പരീക്ഷണം നടത്തി കഴിഞ്ഞു. ആഗോളതലത്തില്‍ … Read more

ഇനി ട്രെയിനിന് പാളങ്ങള്‍ വേണ്ട, പാളങ്ങളില്ലാത്ത ആദ്യ ട്രെയിന്‍ ചൈനയില്‍ ഓട്ടം തുടങ്ങി

  പാളങ്ങള്‍ ഇല്ലാതെ ട്രെയിന്‍ ഓടുക എന്നത് സങ്കല്പങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ.എന്നാല്‍ ആ സാങ്കല്പങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. പാളങ്ങള്‍ ഇല്ലാത്ത ലോകത്തെ ആദ്യ ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. റോഡിലെ സാങ്കല്‍പിക പാതയിലൂടെ സെന്‍സര്‍ ഉപയോഗിച്ച് ഓടുന്ന ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 78 കിലോമീറ്ററാണ്. പ്ലാസ്റ്റിക്കില്‍ റബര്‍ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിന്‍ വൈദ്യുതി കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. 2013-ല്‍ ചൈന റെയില്‍ കോര്‍പറേഷന്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ച ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹുനന്‍ … Read more

കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ടു; ഫ്രഞ്ച് ദമ്പതികള്‍ നിയമകുരുക്കില്‍

  കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ട ഫ്രഞ്ച് ദമ്പതികള്‍ വിവാദത്തില്‍. സൗത്ത് ഫ്രാന്‍സില്‍ താമസിക്കുന്ന മുസ്ലിം ദമ്പതികള്‍ക്കാണ് കുഞ്ഞിന് ‘ജിഹാദ്’ എന്ന പേരിട്ടതിനെ തുടര്‍ന്ന് കോടതി കയറേണ്ടി വന്നത്. ഓഗസ്റ്റിലാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങളുടെ ആരംഭം. ‘ജിഹാദ്’ എന്ന അറബി വാക്കിന് ഭീകരവാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അധികാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ‘ജിഹാദ്’ എന്ന വാക്കിന് ഭീകരവാദവുമായി ബന്ധമില്ലെന്ന നിലപാടിലാണ് ദമ്പതികള്‍. വിശുദ്ധ യുദ്ധം എന്നല്ല ‘ജിഹാദ്’ അര്‍ത്ഥമാക്കുന്നതെന്നും … Read more

കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കുമോ ?

  കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള സ്പാനിഷ് മന്ത്രിസഭയുടെ തീരുമാനം പാര്‍ലമെന്റ് പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കാറ്റലോണിയയില്‍ പ്രതിഷേധം പുകയുകയും ചെയ്യുന്നു. രാജ്യത്തിന്റെ ഗതി ഇനി എങ്ങോട്ടെന്നറിയാന്‍ യൂറോപ്പ് ആകമാനം ഉറ്റുനോക്കുന്നു. സ്പാനിഷ് ഭരണഘടനയുടെ 155ാം വകുപ്പ് ഉപയോഗിച്ചാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം മരവിപ്പിക്കാന്‍ പോകുന്നത്. സെനറ്റിന്റെ അംഗീകാരമേ ഇതിനി ആവശ്യമുള്ളൂ. കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫെഡറല്‍ ഗവണ്‍മെന്റ് അധികാരം ഏറ്റെടുക്കാനും ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനുമായിരിക്കും അടുത്ത നടപടികള്‍. ഈ സാഹചര്യത്തില്‍ കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പീജ്ഡിമോന്റിനു … Read more

ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാകിസ്താന്‍ : യു.എസ് മുന്‍ സെനറ്റര്‍

  ആണവായുധങ്ങള്‍ വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന പാകിസ്താന്‍ ഉത്തര കൊറിയയേക്കാള്‍ അപകടകാരിയെന്ന് യു.എസ് മുന്‍ സെനറ്റര്‍ ലാരി പ്രസിയര്‍. ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റാനാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയയുടെ ശ്രമം. എന്നാല്‍, പാകിസ്താെന്റ കാര്യം വ്യത്യസ്തമാണ്. പാകിസ്താന്‍ ഈ ആണവായുധങ്ങള്‍ യു.എസിനു നേര്‍ക്ക് പ്രയോഗിക്കുമെന്ന് ഭയപ്പെടുന്നതായ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. യു.എസ് സെനറ്റ് ആണവനിയന്ത്രണ സബ്കമ്മിറ്റി ചെയര്‍മാന്‍ പദവിയും വഹിച്ചിരുന്നു അദ്ദേഹം. പാകിസ്താനുള്ള സൈനിക ഉപകരണങ്ങളുടെ വില്‍പനയും സാമ്പത്തിക സഹായവും റദ്ദാക്കിയാല്‍ മാത്രമേ ഭീഷണി ഒഴിവാക്കാന്‍ കഴിയുകയുള്ളൂ. സെപ്റ്റംബര്‍ … Read more